പൂനൂർ മങ്ങാട് സ്വദേശി തലശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsപൂനൂർ: തലശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പൂനൂർ മങ്ങാട് സ്വദേശി മരിച്ചു. കൂർക്കംപറമ്പത്ത് മൊയ്തീൻ ഹാജിയുടെ മകൻ ഇയ്യച്ചേരി അബ്ദുറഹ്മാനാണ് (42) മരിച്ചത്.
അടക്കയുമായി പൂനൂരിൽനിന്ന് മംഗലാപുരത്തേക്ക് പോയ അബ്ദുറഹ്മാൻ സഞ്ചരിച്ച ഗുഡ്സ് വാഹനം തലശ്ശേരി മാഹി ബൈപ്പാസിൽ ചോനാടത്ത് വെച്ച് റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
വാഹനത്തിൽ കുടുങ്ങിയ അബ്ദുറഹ്മാനെ തലശ്ശേരി ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിലെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അബ്ദുറഹ്മാന്‍റെ മാതാവ് കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: റസ്നാബി (കിഴക്കോത്ത് പുവ്വത്തൊടുക). മക്കൾ: നസ്മിയ ബതൂൽ, മുഹമ്മദ് അമീൻ. സഹോദരങ്ങൾ: ഈച്ചേരി നാസർ, ഇയ്യച്ചേരി മുഹമ്മദലി (സൗദി അറേബ്യ), റംല തലയാട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഇന്ന് രാത്രി എട്ടിന് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.