കുരങ്ങിനെയും പക്ഷിയെയും തുരത്തും; അയ്യപ്പന്മാര്‍ക്ക് സുഖയാത്ര ഒരുക്കാന്‍ പൂപ്പിയും
text_fieldsശബരിമല: സന്നിധാനത്തും ശരണപാതയിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഞൊടിയിടയില്‍ പൂപ്പി അവിടേക്ക് പാഞ്ഞെത്തും. അത് കുരങ്ങായിക്കോട്ടെ ചെറിയ പക്ഷികള്‍ ആയിക്കോട്ടെ. അവയെ കുരച്ച് തുരത്തി അയ്യപ്പന്മാര്‍ക്ക് സുഖയാത്ര ഒരുക്കാന്‍ പൂപ്പിയെന്ന നായ ഉണ്ടാകും.
രാവിലെ മുതല്‍ ശരണപാതയുടെ വിവിധ ഭാഗങ്ങളില്‍ പൂപ്പി ഉണ്ടാകും. തീർഥാടകര്‍ക്ക് തടസമായി ഒന്നും ഉണ്ടാകാന്‍ പൂപ്പി അനുവധിക്കില്ല. തന്റെ ശക്തിയും ശൗര്യവും ഉപയോഗിച്ച് എല്ലാ തടസങ്ങളെയും അകറ്റിക്കൊടുക്കും. കാട്ടുമൃഗങ്ങളോടു മാത്രമാണ് പൂപ്പിയുടെ ശൗര്യം. തീർഥാടകരോട് സ്‌നേഹം മാത്രമാണ് പൂപ്പിക്കുള്ളത്. ഒരു തീർഥാടകന് നേരെയും പൂപ്പി ദേഷ്യപ്പെട്ടിട്ടില്ല. ചന്ദ്രാനന്ദന്‍ റോഡില്‍ സദാ ജാഗ്രതയോടെ പൂപ്പി ഉണ്ടാകും.
സന്നിധാനത്തെ മണിയന്‍ ആട് കഴിഞ്ഞാല്‍ ഭക്തരുടെ മനം കവരുന്ന ആളായി പൂപ്പി മാറിയിരിക്കുകയാണ്. കഴിഞ്ഞ തീർഥാടന കാലത്ത് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന വിജയകുമാറും ദീപക്കും ചേര്‍ന്നാണ് പൂപ്പിയെ സംരക്ഷിച്ചത്. അതുകൊണ്ട് തന്നെ പകല്‍ സമയത്ത് ചന്ദ്രാനന്ദൻ റോഡില്‍ നില്‍ക്കുന്ന പൂപ്പി വൈകിട്ടോടെ മാളികപ്പുറത്തെ മേല്‍ശാന്തി മഠത്തില്‍ എത്തിയാണ് വിശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.