Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണനിലവാരമില്ലാത്തത്...

ഗുണനിലവാരമില്ലാത്തത് 67 മരുന്നുകൾക്ക്; എച്ച്.എ.എല്ലും ഔഷധിയും പട്ടികയിൽ

text_fields
bookmark_border
medicine
cancel

മ​ല​പ്പു​റം: ഡ്ര​ഗ്​ റ​ഗു​ലേ​റ്റ​ർ​മാ​ർ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ 67 മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി.​ഡി.​എ​സ്.​സി.​ഒ) പു​റ​ത്തു​വി​ട്ടു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ആ​ൻ​റി ബ​യോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡ് (എ​ച്ച്.​എ.​എ​ൽ) നി​ർ​മി​ച്ച ര​ണ്ട്​ ഗു​ളി​ക​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഔ​ഷ​ധി നി​ർ​മി​ച്ച ആ​യു​ർ​വേ​ദ മ​രു​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ളു​ടെ (നോ​ട്ട്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​ ക്വാ​ളി​റ്റി-​എ​ൻ.​എ​സ്.​ക്യു) പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ച്ച്.​എ.​എ​ൽ നി​ർ​മി​ച്ച​താ​യി ലേ​ബ​ൽ ചെ​യ്​​ത, മെ​ട്രോ​ണി​ഡാ​സോ​ൾ 400 മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ, ഡി​ക്ലോ​ഫെ​നാ​ക് സോ​ഡി​യം 50 മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ്​ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഔ​ഷ​ധി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ‘യോ​ഗ​രാ​ജ ഗു​ഗ്ഗു​ലു’ എ​ന്ന ആ​യു​ർ​വേ​ദ മ​രു​ന്നാ​ണ്​ എ​ൻ.​എ​സ്.​ക്യു ആ​യി ​ഡ്ര​ഗ്​ റ​ഗു​ലേ​റ്റ​ർ​മാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ൽ​ക്കം ഹെ​ൽ​ത്ത്​ സ​യ​ൻ​സ്​ നി​ർ​മി​ച്ച പാ​ൻ 40 (പാ​ന്‍റ​പ്രാ​സോ​ൾ ഗ്യാ​സ്‌​ട്രോ റെ​സി​സ്റ്റ​ന്‍റ്​ ഗു​ളി​ക​ക​ൾ), ക്ലാ​വം 625 (അ​മോ​ക്സി​സി​ൽ​ലി​ൻ, പൊ​ട്ടാ​സ്യം ക്ലാ​വു​ലാ​നേ​റ്റ് ഗു​ളി​ക​ക​ൾ) എ​ന്നി​വ​യും കാ​ഡി​ല ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ സി​പ്രോ​ഡാ​ക് 500 (സി​പ്രോ​ഫ്ലോ​ക്സാ​സി​ൻ ഗു​ളി​ക​ൾ), ഐ.​പി.​സി.​എ ല​ബോ​റ​ട്ട​റീ​സി​ന്‍റെ സെ​റോ​ഡോ​ൾ-​എ​സ്.​പി (അ​സി​​ക്ലോ​ഫെ​നാ​ക്​ 100 മി.​ഗ്രാം, സെ​റാ​റ്റി​യോ​പെ​പ്റ്റി​ഡേ​സ് 15 മി.​ഗ്രാം, പാ​ര​സെ​റ്റ​മോ​ൾ 325 മി.​ഗ്രാം ഗു​ളി​ക​ക​ൾ), വി​വ്മെ​ദ് ലാ​ബ്സ് ലി​മി​റ്റ​ഡ് നി​ർ​മി​ച്ച​താ​യി ലേ​ബ​ൽ ചെ​യ്ത പാ​ര​സെ​റ്റ​മോ​ൾ പീ​ഡി​യാ​ട്രി​ക്ക്​ ഓ​റ​ൽ സ​സ്പെ​ൻ​ഷ​ൻ എ​ന്നി​വ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഫ​രീ​ദാ​ബാ​ദി​ലെ നെ​സ്റ്റ​ർ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ച്ച 20 മി​ല്ലി​ഗ്രാം ഫ്രൂ​സെ​മൈ​ഡ് കു​ത്തി​വെ​പ്പും​ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ക​​ണ്ടെ​ത്തി. ടെ​ൽ​മി​സാ​ർ​ട്ട​ൻ 40 മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ, പാ​ന്‍റ​പ്ര​സോ​ൾ കു​ത്തി​വെ​പ്പ് 40 മി​ല്ലി​ഗ്രാം, ഗ്ലി​മെ​പി​റൈ​ഡ് ഗു​ളി​ക​ക​ൾ, ചു​മ സി​റ​പ്പ് എ​ന്നി​വ​യും എ​ൻ.​എ​സ്.​ക്യു ആ​യി പ്ര​ഖ്യാ​പി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​രി​ശോ​ധി​ച്ച സാ​മ്പി​ളു​ക​ളി​ൽ 49ഉം ​സ്​​റ്റേ​റ്റ്​ ലാ​ബു​ക​ളി​ലെ 18ഉം ​മ​രു​ന്നു​ക​ളാ​ണ്​ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

എ​ൻ.​എ​സ്.​ക്യു മ​രു​ന്നു​ക​ൾ ആ​വ​ർ​ത്തി​ച്ച് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഡ്ര​ഗ്‌​സ് ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി (ഡി.​സി.​സി) യോ​ഗം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Drugs Standard Control OrganizationPoor quality medicines
News Summary - Poor quality for 67 medicines
Next Story