പൂരം അപകടം: മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ആലോചിച്ച് തീരുമാനിക്കും -തിരുവമ്പാടി ദേവസ്വം
text_fieldsതൃശൂർ: തൃശൂര്‍ പൂരത്തിലെ മഠത്തിൽ വരവിനിടെ മരം വീണ് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് തിരുവമ്പാടി ദേവസ്വം. കഴിഞ്ഞ 30 വർഷമായി പൂരത്തിനും ക്ഷേത്രത്തിലെ മറ്റ് കാര്യങ്ങൾക്കും സജീവമായി പ്രവർത്തിച്ചിരുന്ന ആളുകളാണ് മരണപ്പെട്ടവർ. അവരുടെ വിയോഗം നികത്താൻ പറ്റാത്ത നഷ്ടമാണെന്നും പ്രസിഡന്‍റ് ചന്ദ്രശേഖരൻ പറഞ്ഞു.
തൃശൂര്‍ പൂരത്തിലെ മഠത്തിൽ വരവിനിടെ മരം വീണ് തിരുവമ്പാടി ദേവസ്വം അംഗം നടത്തറ സ്വദേശി രമേശൻ, തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 25ലേറെ പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. തിരുവമ്പാടി ദേവസ്വത്തിന്റെ രാത്രി പൂരത്തിന്‍റെ ഭാഗമായുള്ള മഠത്തിൽ വരവിനിടെ പഞ്ചവാദ്യക്കാരുടെമേൽ ആൽമരത്തിന്‍റെ വലിയ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ആൽമരം വൈദ്യുതി ലൈനിന് മുകളിലേക്കാണ് വീണത്.
കോവിഡ് വ്യാപന നിയന്ത്രണത്തിന്‍റെ ഭാഗമായി പൂരാഘോഷത്തിന് ജനങ്ങളെ നിയന്ത്രിച്ചിരുന്നതിനാലാണ് മഹാദുരന്തം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.