മാർപാപ്പ യു.എ.ഇയിൽ; കേന്ദ്ര നിലപാടിൽ കത്തോലിക്ക സഭ കടുത്ത അമർഷത്തിൽ
text_fieldsകോട്ടയം: ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇയിലെ ചരിത്രസന്ദർശനത്തിന് ഞായറാഴ്ച തുടക്കമാകുേമ്പാൾ, ഒന്നിലധികം തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടും മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ രാജ്യത്തെ കത്തോലിക്ക സഭ നേതൃത്വം കടുത്ത അതൃപ്തിയിൽ. കത്തോലിക്ക വിശ്വാസികൾ വർഷങ്ങളായി ആഗ്രഹിക്കുന്ന മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ സാേങ്കതികത്വം നിരത്തി തടയിെട്ടന്ന് വിമർശിച്ച് വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
യു.എ.ഇക്കൊപ്പം ഇന്ത്യയിലേക്കും മാർപാപ്പക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വത്തിക്കാൻ. രാജ്യത്തെ കത്തോലിക്ക ബിഷപ്പുമാരും ഇത്തരം സൂചനകൾ പങ്കുവെച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ മൗനം പാലിച്ചു. ഇതോടെ സന്ദർശനം അബൂദബിയിൽ മാത്രമായി പരിമിതപ്പെടുത്താൻ വത്തിക്കാൻ നിർബന്ധിതമായി. നേരേത്ത ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ സന്ദര്ശിക്കാന് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ക്ഷണിക്കാൻ കേന്ദ്രം തയാറായില്ല.
മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം പൂർത്തിയാക്കി മടങ്ങെവ, ഇന്ത്യക്കാരെ സ്നേഹിക്കുന്നുെവന്നും അവിടെ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മാർപാപ്പ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും ഒൗദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിക്കാൻ കേന്ദ്രം തയാറായില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സൗകര്യാർഥം യോജിച്ച തീയതി കണ്ടെത്താനുള്ള പ്രയാസമാണ് ക്ഷണിക്കാതിരിക്കാൻ കാരണമായി കേന്ദ്ര വിദേശകാര്യ വകുപ്പിെൻറ വിശദീകരണം.
എന്നാൽ, ആർ.എസ്.എസിെൻറ എതിർപ്പാണ് ക്ഷണത്തിന് തടസ്സമെന്നാണ് സഭ നേതൃത്വത്തിെൻറ വിലയിരുത്തൽ. അതിനിടെ, മാർപാപ്പയെ വരവേൽക്കാൻ കേരളത്തിൽനിന്നുള്ള കർദിനാൾമാർ അബൂദബിയിൽ എത്തി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കേത്താലിക്ക സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് യു.എ.ഇയിൽ മാർപാപ്പയെ കാണുക. അതേസമയം, ഇന്ത്യക്കാരായ ലക്ഷക്കണക്കിന് വിശ്വാസികളുള്ള ഗൾഫിലേക്ക് മാർപാപ്പ എത്തുന്നതും അഭിമാനകരമാണെന്ന് സഭ നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.