പോപുലർ: 200 കേസിൽകൂടി അറസ്റ്റ്
text_fieldsപത്തനംതിട്ട: പോപുലർ ഫിനാൻസ് തട്ടിപ്പുകേസിൽ പ്രതികൾ ജാമ്യം നേടാൻ നീക്കം നടത്തുന്നതിനിടെ 200 കേസിൽകൂടി അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ്. ഈ കേസുകൾ ഓരോന്നിലും ജാമ്യം നേടിയെങ്കിെല പ്രതികൾക്ക് പുറത്തിറങ്ങൽ സാധ്യമാകൂ. ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസം തികഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിന് വഴിയൊരുങ്ങിയിരുന്നു.
പ്രതികളിൽ രണ്ടുപേർ ആഗസ്റ്റ് 28നും രണ്ടുപേർ ആഗസ്റ്റ് 29 നുമാണ് അറസ്റ്റിലായത്. പോപുലർ ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ്, റേബ, ഡോ. റിയ ആൻ തോമസ് എന്നിവരാണ് പ്രതികൾ. പുതുതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിലും ഇവരെ അറസ്റ്റുചെയ്യും.
നിക്ഷേപത്തുക വെന്നത്തിയ എൽ.എൽ.പി കമ്പനികളുടെ നടത്തിപ്പിൽ അഞ്ചുപേർക്കും പങ്കാളിത്തമുള്ള സാഹചര്യത്തിലാണിത്. പത്തനംതിട്ട ജില്ലയിലെ 23 സ്റ്റേഷനിൽ നിക്ഷേപകരുടെ പരാതിയിൽ ആയിരത്തോളം കേസുകൾ പോപുലർ ഫിനാൻസിനെതിരെയുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നിവക്കുപുറമെ ബഡ്സ് ആക്ട്, കേരള പ്രൊട്ടക്ഷൻ ഓഫ് ഇൻററസ്റ്റ് ഓഫ് െഡപ്പോസിറ്റേഴ്സ് ആക്ട് വകുപ്പുകളും ഓരോ കേസിലും ഉൾപ്പെടുത്തും.
നിലവിൽ കോന്നി സ്റ്റേഷനിലെ മൂന്നുകേസിലാണ് അറസ്റ്റുണ്ടായത്. ഇവിടെ രജിസ്റ്റർ ചെയ്ത 259 കേസിൽ 200 എണ്ണത്തിലാകും ഉടൻ അറസ്റ്റുണ്ടാവുക. നിശ്ചിത ദിവസങ്ങളിൽ നിശ്ചിത കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുക എന്നതിനാണ് ആലോചന. നിക്ഷേപകരുടെ ഓരോ പരാതിയിലും പ്രത്യേക കേെസടുക്കാനുള്ള ഹൈകോടതി ഉത്തരവ് പ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.