പോപുലർ ഫിനാൻസ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കമ്പനിയുടമ തോമസ് ഡാനിയൽ, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതി തള്ളിയത്.
എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് (ഇ.ഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം നിരസിച്ചത്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശരാജ്യങ്ങളിലും പ്രതികൾക്ക് ബന്ധമുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന വാദം കോടതി അംഗീകരിച്ചു.
ആഗസ്റ്റ് ഒമ്പതിനാണ് ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച പരാതികൾ പ്രകാരം 1600 കോടിയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. കോവിഡിനെത്തുടർന്ന് നിക്ഷേപകർ പണം തിരികെയെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.