പോപുലർ ഫിനാൻസ് തട്ടിപ്പ്: ഇൻറർപോൾ സഹായം വേണ്ടിവരും -ഐ.ജി
text_fieldsപത്തനംതിട്ട: പോപുലർ ഫിനാൻസ് തട്ടിപ്പിൽ ആസ്ട്രേലിയ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നടന്ന ഇടപാടുകളെപറ്റി അന്വേഷിക്കാൻ ഇൻറർപോളിെൻറ സഹായം വേണ്ടിവരുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന െഎ.ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ഇതുവരെ 500 പരാതി ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പരാതി വന്നിട്ടില്ല. പോപുലർ ഫിനാൻസിൽ നിക്ഷേപിച്ച തുക ഏതെല്ലാം സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്. വലിയ സാമ്പത്തിക തട്ടിപ്പുകേസാണിത്. തെളിവുകളെല്ലാം ശേഖരിക്കാൻ രണ്ടാഴ്ചകൂടി വേണ്ടിവരും. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. കേന്ദ്ര, സംസ്ഥാന അതോറിറ്റികൾ നിക്ഷേപകർക്ക് കിട്ടാനുള്ള തുകയും പോപുലർ ഫിനാൻസ് ഉടമകളുടെ സ്വത്തുവകകളും കണക്കാക്കണമെന്ന് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസിൽ ഇനി പിടികിട്ടാനുള്ള റിയക്ക് സാമ്പത്തികതട്ടിപ്പിെല പങ്ക് പരിശോധിച്ചുവരുകയാണെന്ന് അവർ പറഞ്ഞു.
തെളിവെടുപ്പ് ആരംഭിച്ചു
കോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘം തമിഴ്നാട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു. പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലുമായി കോന്നി സി.ഐ പി.എസ്. രാജേഷിെൻറ നേതൃത്വത്തിലുള്ള ആറംഗ സംഘം തമിഴ്നാട്ടിലും ആന്ധ്രയിലുമായി തെളിവെടുപ്പ് നടത്തുന്നത്. ബുധനാഴ്ച പുലർച്ചയോടെയാണ് റോയിയുമായി സംഘം പുറപ്പെട്ടത്.
തമിഴ്നാട്ടിലെ ബ്രാഞ്ചുകൾ, റോയിയുടെ പേരിൽ തെങ്കാശി, അച്ചൻ പുതൂർ എന്നിവടങ്ങളിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. തമിഴ്നാട്ടിലെ തെളിവെടുപ്പിനുശേഷം വ്യാഴാഴ്ച അന്വേഷണ സംഘം ആന്ധ്രയിലേക്ക് പുറപ്പെടും. ഇവിടെ റോയിയുടെ പേരിലുള്ള ചെമ്മീൻ ഫാക്ടറി അടക്കമുള്ളവയിൽ എത്തിച്ച് തെളിവ് ശേഖരിച്ചശേഷം എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും.
അതേസമയം, ഏനാത്ത് സി.ഐ ജയകുമാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലുള്ള പ്രഭ തോമസ് മക്കളായ ഡോ. റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. വർഷങ്ങളായി പോപുലർ ഫിനാൻസിെൻറ ഹെഡ് ഓഫിസിൽ ഉന്നത പദവികളിൽ ജോലി ചെയ്തിരുന്നവർ സ്ഥാപനം വിട്ട ശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. പോപുലറിെൻറ പതനത്തിനു പിന്നിൽ ഇത്തരക്കാർ പ്രവർത്തിച്ചതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.