പോപുലര്‍ തട്ടിപ്പ്: പ്രതികൾ ഒരു കേസില്‍ കൂടി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: പോപുലര്‍ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചുപ്രതികളെയും കോന്നി പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ അറസ്റ്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
കോന്നി പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ മൂന്നാമത്തെ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. 56 ലക്ഷത്തിെൻറ സാമ്പത്തികത്തട്ടിപ്പ് സംബന്ധിച്ച പരാതിയിലാണ് പുതിയ കേസ്.
ഇതുസംബന്ധിച്ച് കോടതിയില്‍ കസ്റ്റഡിക്ക് അപേക്ഷിച്ചതായും ഉത്തരവാകുന്ന മുറക്ക് പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും സൈമൺ പറഞ്ഞു. അന്വേഷണം മികച്ചനിലയില്‍ തുടര്‍ന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.