പോപുലർ ഫ്രണ്ട് നിരോധനം; മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന
text_fieldsമഞ്ചേരി: കാരാപറമ്പ് ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം പരിശോധനക്കെത്തിയത്. നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ. റഊഫ് സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം ചോദിച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്. ഗ്രീന്‍വാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയും സംഘം പരിശോധിച്ചു. ഇവിടെ നിന്നു ലഭിച്ച അഞ്ചോളം പുസ്തകങ്ങളുടെ രചയിതാവിനെയും പ്രസാധകനെയും സംബന്ധിച്ച വിവരങ്ങള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിലുള്ളവര്‍ക്ക് റഊഫുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു.
ഇമാംകൗണ്‍സില്‍ നേതാവ് കരമന അഷ്‌റഫ് മൗലവിക്ക് ഇവിടെ താമസിക്കാന്‍ മുറി നല്‍കിയിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഈ മുറിയിലും പരിശോധന നടത്തി. പോപുലര്‍ഫ്രണ്ട് നേതാക്കള്‍ സ്ഥാപനത്തിലെത്തി ക്ലാസെടുത്തതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്. എന്‍.ഐ.എ കൊച്ചി യൂനിറ്റില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.