'ചിത്രലേഖ: പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരം'
text_fieldsകോഴിക്കോട്: കണ്ണൂര്‍ സ്വദേശി ചിത്രലേഖ ഇസ്ലാം സ്വീകരിച്ചതിനെ വിവാദമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പരിഹാസ്യവും അപലപനീയവുമാണെന്ന് പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുൽ സത്താര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
സംഘടനയുടെ പേര് വലിച്ചിഴക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. ജാതി വിവേചനത്തിനിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ സമരമുഖത്താണ് ചിത്രലേഖ. സി.പി.എം പോലുള്ള ഒരു പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുകളോട് പൊരുതി നില്ക്കുന്ന അവർക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാൻ ആരുടെയെങ്കിലും പിന്തുണയോ സഹായമോ ആവശ്യമില്ല.
മതം മാറ്റം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അജണ്ടയില്‍പ്പെട്ട കാര്യമല്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.