Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട് ജപ്തി:...

പോപുലർ ഫ്രണ്ട് ജപ്തി: ഹ​ർ​ത്താ​ലി​ൽ ന​ഷ്ടം 5.2 കോ​ടി; ക​ണ്ടു​കെ​ട്ടി​യ​ത് വ​ൻ തു​ക​യു​ടെ സ്വ​ത്ത്

text_fields
bookmark_border
പോപുലർ ഫ്രണ്ട് ജപ്തി: ഹ​ർ​ത്താ​ലി​ൽ ന​ഷ്ടം 5.2 കോ​ടി; ക​ണ്ടു​കെ​ട്ടി​യ​ത് വ​ൻ തു​ക​യു​ടെ സ്വ​ത്ത്
cancel

കോ​ഴി​ക്കോ​ട്: നി​രോ​ധി​ത സം​ഘ​ട​ന പോ​പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഹ​ര്‍ത്താ​ലി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യു​ടെ​യും പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ൾ​ക്ക് വ​ൻ തു​ക​യു​ടെ വി​പ​ണി​മൂ​ല്യം. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളി​ൽ 5.20 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്. ഈ ​തു​ക ഈ​ടാ​ക്കാ​നു​ള്ള റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​തി​ൽ സ​ർ​ക്കാ​റി​ന് ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​വും നേ​രി​ടേ​ണ്ടി​വ​ന്നു. നോ​ട്ടീ​സു​പോ​ലും ന​ല്‍കാ​തെ ജ​പ്തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഹൈ​കോ​ട​തി നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ആ ​നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ ജ​പ്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യ​ത് (89). 126 ആ​​സ്തി​​ക​​ൾ ക​​ണ്ടു​​കെ​​ട്ടാ​നാ​​യി​​രു​​ന്നു ലാ​​ൻ​​ഡ്​ റ​​വ​​ന്യൂ ക​​മീ​​ഷ​​ണ​​റേ​​റ്റി​​ൽ​​നി​​ന്നു​​ള്ള​ നി​​ർ​​ദേ​​ശം. 37 പേ​​ർ​​ക്ക്​ സ്വ​​ന്ത​​മാ​​യി സ്വ​​ത്തി​​ല്ലാ​​ത്ത​​തി​​നാ​​ൽ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​യി​​ല്ലെ​​ന്ന്​ റ​​വ​​ന്യൂ റി​​ക്ക​​വ​​റി വി​​ഭാ​​ഗം ഡെ​​പ്യൂ​​ട്ടി ക​​ല​​ക്ട​​ർ ഡോ. ​​എം.​​സി. റെ​​ജി​​ൽ അ​​റി​​യി​​ച്ചു.

പ​​യ്യ​​നാ​​ട് മാ​​ഞ്ചേ​​രി പു​​തി​​യേ​​ട​​ത്ത് ഉ​​ണ്ണി​​മു​​ഹ​​മ്മ​​ദി​​ന്‍റെ 2.84 ആ​​ർ ഭൂ​​മി​​യും ന​​റു​​ക​​ര ഓ​​വു​​ങ്ങ​​ൽ മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​സ്സ​​ലാ​​മി​​ന്‍റെ 5.67 ആ​​ർ ഭൂ​​മി​​യു​​മാ​​ണ് ക​​ണ്ടു​​കെ​​ട്ടി​​യ​​ത്. മാ​​റ​​ഞ്ചേ​​രി പു​​റ​​ങ്ങ് ക​​റു​​പ്പം ​വീ​​ട്ടി​​ൽ അ​​ലി​​യു​​ടെ അ​​ഞ്ച് സെ​​ന്റും 7.38 സെ​​ന്‍റ്​ പു​ര​യി​ട​വും വീ​​ടും, വ​​ട്ടം​​കു​​ളം ശു​​ക​​പു​​രം പാ​​ല​​ക്ക​​ൽ ഹൗ​​സി​​ൽ ഇ​​സ്മാ​​യി​​ലി​​ന്‍റെ 14.48 സെ​​ന്‍റ്, നി​​ല​​മ്പൂ​​ർ വ​​ഴി​​ക്ക​​ട​​വ് മ​​ദ്ദ​​ള​​പ്പാ​​റ​​യി​​ൽ ച​​ന്ത​​ക്കു​​ന്ന് ത​​യ്യി​​ൽ ഫി​​റോ​​സി​​ന്‍റെ 33.7 സെ​​ന്‍റ്, തേ​​ഞ്ഞി​​പ്പ​​ലം പ​​ള്ളി​​ക്ക​​ല്‍ ദേ​​വ​​തി​​യാ​​ലി​​ലെ വ​​ള്ളി​​യി​​ല്‍ അ​​ബ്ദു​​ന്നാ​​സ​​റി​​ന്‍റെ വീ​​ടു​​ൾ​​പ്പെ​​ടെ 27.81 സെ​​ന്‍റ്, കാ​​ലി​​ക്ക​​റ്റ് സ​​ര്‍വ​​ക​​ലാ​​ശാ​​ല കാ​​മ്പ​​സി​​നു സ​​മീ​​പം ചെ​​ന​​ക്ക​​ലി​​ലെ ക​​ട​​കു​​ള​​ത്ത് മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ന്‍റെ പ​​ള്ളി​​ക്ക​​ലി​​ലെ വീ​​ടു​​ൾ​​പ്പെ​​ടെ ആ​​റ് സെ​​ന്‍റ്, ഇ​​യാ​​ളു​​ടെ തേ​​ഞ്ഞി​​പ്പ​​ലം പ​​ഞ്ചാ​​യ​​ത്തി​​ലെ 34.39 സെ​​ന്‍റ്, ചേ​​ലേ​​മ്പ്ര ചേ​​ലൂ​​പ്പാ​​ട​​ത്തെ ചെ​​മ്പ്രാ​​ട്ടി​​ല്‍ സി​​ദ്ദീ​​ഖി​​ന്‍റെ വീ​​ടു​​ൾ​​പ്പെ​​ടെ 15 സെ​​ന്‍റ്, മ​​ല​​പ്പു​​റം ചെ​​മ്മ​​ൻ​​ക​​ട​​വ് കു​​ണ്ടു​​ക​​ണ്ട​​ൻ സാ​​ദി​​ഖ​​ലി​​യു​​ടെ ഭൂ​​മി, മേ​​ൽ​​മു​​റി വി​​ല്ലേ​​ജി​​ൽ പി​​ലാ​​ത്ത​​റ താ​​ഴെ​​പീ​ടി​​യേ​​ക്ക​​ൽ യൂ​​സു​​ഫി​​ന്‍റെ വീ​​ടും പു​​ര​​യി​​ട​​വും, പൂ​​ക്കോ​​ട്ടും​​പാ​​ടം അ​​മ​​ര​​മ്പ​​ലം പ​​റ​​മ്പ കാ​​ഞ്ഞി​​രം​​പാ​​ടം അ​​യ്യ​​പ്പ​​ൻ​​കു​​ളം തൊ​​ണ്ടി​​യി​​ൽ റ​​ഫീ​​ഖി​​ന്‍റെ അ​​ഞ്ചു സെ​​ന്‍റ്, ക​​രു​​ളാ​​യി പൂ​​വ​​ത്തി ഹാ​​രി​​സി​​ന്‍റെ മൂ​​ന്ന് ഇ​​ട​​ങ്ങ​​ളി​​ലെ 10 സെ​​ന്‍റോ​​ളം, വ​​ളാ​​ഞ്ചേ​​രി എ​​ട​​യൂ​​ർ വി​​ല്ലേ​​ജി​​ൽ മ​​ച്ചി​​ങ്ങ​​ൽ അ​​ബ്ദു​​സ്സ​​മ​​ദി​​ന്‍റെ 15 സെ​​ന്‍റും 1.40 സെ​​ന്‍റും, വ​​ട​​ക്കേ​​ക്ക​​ര അ​​ബ്ദു​​ല്ല അ​​ഹ​​ദി​​ന്റെ 14 സെ​​ന്‍റ്, തെ​​റ്റ​​പ്പ​​റ​​മ്പി​​ൽ മു​​ഹ​​മ്മ​​ദ് സാ​​ലി​​ഹി​​ന്റെ മൂ​​ന്ന​​ര സെ​​ന്‍റ്, കാ​​ളി​​കാ​​വ് വെ​​ള്ള​​യൂ​​ർ വി​​ല്ലേ​​ജി​​ൽ അ​​ഞ്ച​​ച്ച​​വി​​ടി കു​​ന്നു​​മ്മ​​ൽ നാ​​സ​​ർ കു​​ന്ന​​ത്തി​​ന്‍റെ അ​​ഞ്ചേ​​കാ​​ൽ സെ​​ന്‍റ്, സ​​ജ്ജാ​​ദ് വാ​​ണി​​യ​​മ്പ​​ല​​ത്തി​​ന്‍റെ 50 സെ​​ന്‍റ്, പു​​ഴ​​ക്കാ​​ട്ടി​​രി പ​​ന​​ങ്ങാ​​ങ്ങ​​ര​​യി​​ൽ ശി​​ഹാ​​ബു​​ദ്ദീ​​ൻ കോ​​ണി​​ക്കു​​ഴി​യു​ടെ 25 സെ​ന്റ്, എ​​ട​​യൂ​​ർ പു​​റ​​ത്തും​​ത​​റ അ​​ബ്ദു​​സ്സ​​മ​​ദി​ന്റെ 40 സെ​ന്റ്, പെ​​രി​​ന്ത​​ൽ​​മ​​ണ്ണ അ​​രി​​പ്ര പാ​​ട്ടു​​ക​​ള​​ത്തി​​ൽ മു​​ഹ​​മ്മ​​ദ് സു​​ജീ​​റി​ന്റെ 9.8 സെ​ന്റ്, ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ത​ന്നെ വ​​ല​​മ്പൂ​​രി​ലെ 2.9 സെ​ന്റ്, താ​​ഴെ​​ക്കോ​​ട് മു​​സ്ത​​ഫ പൊ​​ത്തേ​​ങ്ങ​​ലി​ന്റെ 23 സെ​ന്റ്, തി​​രൂ​​ർ​​ക്കാ​​ട് തോ​​ണി​​ക്ക​​ര റ​​ഷീ​​ദി​ന്റെ ര​ണ്ടു സെ​ന്റ്, അ​​ങ്ങാ​​ടി​​പ്പു​​റം പു​​ത്ത​​ന​​ങ്ങാ​​ടി അ​​ലി ഇ​​ടു​​പൊ​​ടി​​യ​​ന്റെ 3.5 സെ​ന്റ് എ​ന്നി​ങ്ങ​നെ ക​ണ്ടു​കെ​ട്ടി.

തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​ര​ത്ത് പി.​എ​ഫ്.​ഐ ഓ​ഫി​സ് കെ​ട്ടി​ടം അ​ട​ക്കം നാ​ലു ഭാ​ര​വാ​ഹി​ക​ളു​ടെ വ​സ്തു​വ​ക​ക​ൾ ജ​പ്തി​ചെ​യ്തു. പൂ​വാ​ർ ഇ​ല​പ്പ​ത്തോ​പ്പ് കോ​യ​വീ​ട്ടി​ൽ ഫ​സി​ലു​ദ്ദീ​ന്‍റെ 1.10 ആ​ര്‍ വ​സ്തു, മാ​റ​ന​ല്ലൂ​ര്‍ കൂ​വ​ള​ശ്ശേ​രി​യി​ല്‍ ന​വാ​സി​ന്‍റെ 3.5 സെ​ന്‍റ്​ വ​സ്തു, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​യാ​ദി​ന് പൂ​ഴ​നാ​ടി​ന് സ​മീ​പ​മു​ള്ള 1.2 ആ​ര്‍ ഭൂ​മി​യും വ​ര്‍ക്ക​ല താ​ലൂ​ക്കി​ല്‍ പ​ള്ളി​ച്ച​ല്‍ വി​ല്ലേ​ജി​ലെ താ​മ​സ​ക്കാ​ര​നാ​യ നി​സാ​ര്‍കു​ട്ടി​യു​ടെ പേ​രി​ലു​ള്ള വ​സ്തു​വു​മാ​ണ് റ​വ​ന്യൂ​വ​കു​പ്പ് ജ​പ്തി ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട

മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. നി​സാ​റി​ന്റെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടു​ സെ​ന്‍റ്, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ​സ്. സ​ജീ​വി​ന്റെ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത് സെ​ന്റ്, എ​ൻ.​ഐ.​എ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി സാ​ദി​ഖ്​ അ​ഹ​മ്മ​ദി​ന്റെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടു​ സെ​ന്‍റും വീ​ടും മ​റ്റൊ​രു അ​ഞ്ചു സെ​ന്‍റും വീ​ടും, കോ​ന്നി അ​രു​വാ​പ്പു​ലം ഷ​ബീ​റി​ന്റെ 14 സെ​ന്റ്, മ​ല്ല​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ൽ സി​നാ​ജി​ന്റെ 7.45 സെ​ന്റും നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള വീ​ടും, പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ അ​ൽ അ​മീ​നി​ന്റെ ഏ​ഴു സെ​ന്‍റും വീ​ടും ക​ണ്ടു​കെ​ട്ടി.

എ​റ​ണാ​കു​ളം

ക​ടു​ങ്ങ​ല്ലൂ​ർ പി.​പി. മൊ​യ്തീ​ന്‍റെ 67 സെ​ന്‍റും വീ​ടും, ഉ​ളി​യ​ന്നൂ​ർ ക​ണ്ണം​കു​ള​ത്ത് പി.​എ. മു​ഹ​മ്മ​ദ് കാ​സി​മി​ന്റെ അ​ഞ്ചു സെ​ന്റും വീ​ടും, കു​ഞ്ഞു​ണ്ണി​ക്ക​ര ക​രി​മ്പാ​യി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്റെ 13.7 സെ​ന്റും വീ​ടും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ 7.9 സെ​ന്‍റ്, കു​ന്ന​ത്തു​നാ​ട്​ വേ​ങ്ങോ​ല​യി​ൽ നൗ​ഷാ​ദി​ന്‍റെ പ​ത്ത്​ സെ​ന്‍റ്, കു​ന്ന​ത്തേ​രി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ മ​ൻ​സൂ​റി​ന്റെ നാ​ലു​ സെ​ന്റും വീ​ടും എ​ന്നി​ങ്ങ​നെ ക​ണ്ടു​കെ​ട്ടി. ക​ടു​ങ്ങ​ല്ലൂ​ർ വി​ല്ലേ​ജി​ലെ കു​ഞ്ഞു​ണ്ണി​ക്ക​ര​യി​ലു​ള്ള പി.​എ​ഫ്.​ഐ​യു​ടെ ആ​ദ്യ​കാ​ല ആ​സ്ഥാ​ന​മാ​യ പെ​രി​യാ​ർ​വാ​ലി കാ​മ്പ​സ് കെ​ട്ടി​ട​വും 68 സെ​ന്റ് സ്ഥ​ല​വും അ​ള​ന്ന് തി​രി​ച്ചു.

പാ​ല​ക്കാ​ട്

പോ​പു​ല​ർ ഫ്ര​ണ്ട് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ. റൗ​ഫി​ന്റെ 10 സെ​ന്റും വീ​ടും, വി​ള​യൂ​ർ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ 26 സെ​ന്റ്, ആ​ലൂ​ർ മൊ​യ്തീ​ൻ ഷാ​യു​ടെ അ​വ​കാ​ശ​മു​ള്ള 50 സെ​ന്റും സ്വ​ന്തം പേ​രി​ലു​ള്ള 34 സെ​ന്റും വീ​ടും, മു​തു​ത​ല മു​ഹ​മ്മ​ദ​ലി​യു​ടെ 52 സെ​ന്റ്, മു​തു​ത​ല സ്വ​ദേ​ശി അ​ബ്ദു​ൽ ബ​ഷീ​റി​ന്റെ എ​ട്ടു സെ​ന്റ്, കി​ഴ​ക്ക​ഞ്ചേ​രി ഖാ​ജ ഹു​സൈ​ന്റെ 57 സെ​ന്റ്, കാ​രാ​കു​റി​ശ്ശി പ​ള്ളി​ക്കു​റു​പ്പ് മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്റെ അ​ഞ്ചു സെ​ന്റും വീ​ടും, കോ​ട്ടോ​പ്പാ​ടം നാ​ല​ക​ത്ത് ഉ​മ്മ​റി​ന്റെ 60 സെ​ന്റും വീ​ടും, കോ​ട്ടോ​പ്പാ​ടം വേ​ങ്ങ ചെ​മ്മ​ല​ങ്ങോ​ട​ൻ അ​ബ്ദു​ൽ നാ​സ​റി​ന്റെ 13 സെ​ന്റ്, വ​ല്ല​പ്പു​ഴ മു​ഹ​മ്മ​ദ​ലി​യു​ടെ 11.97 ​​സെ​ന്റ്, ഷൊ​ർ​ണൂ​ർ നാ​സ​ർ അ​ബ്ദു​ൽ ക​രീ​മി​ന്റെ 5.9 സെ​ന്റ്, ച​ള​വ​റ അ​ബ്ദു​ൽ സ​ലാ​മി​ന്റെ 17.65 സെ​ന്റ്, ആ​ല​ത്തൂ​ര്‍ ബാ​വ​യു​ടെ പ​ള്ളി​പ്പ​റ​മ്പി​ലു​ള്ള വീ​ടും അ​ഞ്ചേ​കാ​ല്‍ സെ​ന്റും.

കോ​ഴി​ക്കോ​ട്

ഫ​റോ​ക്ക് കോ​ട്ട​പ്പാ​ടം അ​ബ്ദു​ൽ ബ​ഷീ​റി​ന്‍റെ 3.75 സെ​ന്റും വീ​ടും, ഒ​ള​വ​ണ്ണ ക​മ്പി​ളി​പ്പ​റ​മ്പ് അ​ൻ​വ​ർ ഹു​സൈ​ന്റെ വീ​ട്, കൊ​ടു​വ​ള്ളി രാ​രോ​ത്ത് ചാ​ലി​ൽ ആ​ർ.​സി. സു​ബൈ​റി​ന്‍റെ വീ​ടും പ​റ​മ്പും, മാ​വൂ​ർ ത​യ്യി​ൽ അ​ബ്ദു​ൽ മു​നീ​റി​ന്‍റെ വീ​ടും പ​റ​മ്പും കെ​ട്ടാ​ങ്ങ​ൽ റോ​ഡി​ൽ ഇ​യാ​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും​കൂ​ടി പേ​രി​ലു​ള്ള കൂ​ട്ടു​സ്വ​ത്തും, പോ​പു​ല​ർ ഫ്ര​ണ്ട് വ​ട​ക​ര മു​ൻ ഡി​വി​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കു​നി​യി​ൽ സ​മീ​റി​ന്‍റെ അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡി​ലെ 6.67 സെ​ന്റ്, പേ​രാ​മ്പ്ര​യി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് കോ​ഴി​ക്കോ​ട് സൗ​ത്ത് ജി​ല്ല മു​ൻ പ്ര​സി​ഡ​ന്റ് ചെ​മ്പ്ര കോ​വു​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്റെ വീ​ടും സ്ഥ​ല​വും എ​ന്നി​വ ക​ണ്ടു​കെ​ട്ടി.

വ​യ​നാ​ട്

മാ​ന​ന്ത​വാ​ടി പൂ​ഴി​ത്ത​റ ഹൗ​സി​ൽ അ​ബ്ദു​സ്സ​മ​ദ്​ (36 സെ​ന്‍റ്​ സ്ഥ​ല​വും വീ​ടും), മാ​ന​ന്ത​വാ​ടി ചൂ​രി​യോ​ട്ട് ഹൗ​സി​ൽ റ​ഖീ​ബ് (9.5 സെ​ന്‍റ്), ന​ല്ലൂ​ർ​നാ​ട് പൈ​ക്ക​ര​ത്തൊ​ടി പി.​ടി. സി​ദ്ദീ​ഖ് (എ​ട്ട്​ സെ​ന്‍റ്), അ​ഞ്ചു​കു​ന്ന് തൊ​ട്ടി​യി​ൽ ഹൗ​സി​ൽ നാ​സ​ർ (25.9 സെ​ന്‍റ്), അ​ഞ്ചാം​പീ​ടി​ക സൈ​ദ് ഹൗ​സി​ൽ എ​സ്. അ​ബ്ദു​ൽ മു​നീ​ർ (20 സെൻറ് സ്ഥ​ല​വും വീ​ടും), പു​ലി​ക്കാ​ട് കു​ന്നും​പു​റ​ത്ത് ഹൗ​സി​ൽ അ​ഷ്റ​ഫ് (അ​ഞ്ചു​ സെ​ന്‍റ്​ സ്ഥ​ല​വും വീ​ടും), ത​രു​വ​ണ കൊ​ടി​ല​ൻ ഹൗ​സി​ൽ മ​മ്മൂ​ട്ടി (15 സെ​ന്‍റ്​ സ്ഥ​ല​വും വീ​ടും), പാ​ണ്ടി​ക്ക​ട​വ് ഓ​ട​ക്ക​ൽ ഹൗ​സി​ൽ ശ​ബീ​ർ സ​അ​ദി (അ​ഞ്ചു​ സെ​ന്‍റ്​ സ്ഥ​ല​വും വീ​ടും), മു​ട്ടി​ൽ ഉ​ള്ളാ​ട്ടു​പ​റ​മ്പി​ൽ ഹൗ​സി​ൽ യു.​പി. അ​ബ്ദു​റ​ഹ്മാ​ൻ, പു​തു​ശ്ശേ​രി​ക്ക​ട​വ് ഈ​ച്ചി​ൽ ഹൗ​സി​ൽ ഉ​സ്മാ​ൻ മൗ​ല​വി, നെ​ന്മേ​നി വി​ല്ലേ​ജി​ലെ മ​ല​വ​യ​ൽ, റാ​ട്ട​ക്കു​ണ്ടി​ലെ അ​ല​വി​ക്കു​ട്ടി എ​ന്നി​വ​രു​ടെ​യും സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി.

ജപ്തി നടപടികൾ ഇന്ന് പൂര്‍ത്തിയാകും -മന്ത്രി കെ. രാജന്‍

കൊച്ചി: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ. രാജന്‍. കൊച്ചിയില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമുള്ള ജപ്തി നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടികള്‍. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. റവന്യൂ റിക്കവറിയുടെ 35 ാം ചട്ടം പ്രകാരമുള്ള നടപടിക്രമങ്ങളാണിത്. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കോടതി നിര്‍ദേശപ്രകാരം മാത്രമേ കണ്ടുകെട്ടാനാകൂ. റവന്യൂ റിക്കവറി ചട്ടത്തിലെ 7, 34 സെക്ഷന്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍, കണ്ടുകെട്ടൽ നടപടികൾ നേരിട്ട് ചെയ്യാൻ ഹൈകോടതി പ്രത്യേകമായി നിര്‍ദേശിച്ചതിനാലാണ് ഈ രീതി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalPopular Front of IndiaProperty confiscation
News Summary - Popular front confiscation: 5.2 crore loss in hartal; A large amount of property was confiscated
Next Story