പോപുലർ ഫ്രണ്ട് ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി; പൊലീസ് തടഞ്ഞു
text_fieldsകൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ (ഇ.ഡി) ആർ.എസ്.എസിെൻറ ചട്ടുകമാക്കുന്നുവെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. രാജ്യവ്യാപക പ്രതിഷേധത്തിെൻറ ഭാഗമായി നടന്ന മാർച്ച് നോർത്ത് ടൗൺഹാൾ പരിസരത്തുനിന്ന് ആംഭിച്ചു.
നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ച് മഹാരാജാസ് ഗ്രൗണ്ടിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മോദി സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന് എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്, എന്‍.ഐ.എ, ഐ.ബി അടക്കമുള്ള രാജ്യത്തെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ജനങ്ങളാണ് നല്‍കുന്നത്. നിയമവ്യവസ്ഥകൾ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതും. ആർ.എസ്.എസ് വര്‍ഗീയ അജണ്ടയുമായി മുന്നോട്ടുപോകുന്നിടത്തോളം അതിനെ നേരിടാന്‍ പോപുലര്‍ ഫ്രണ്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഫീഖ് കുറ്റിക്കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് വി.കെ. സലിം, സെക്രട്ടറി അറഫ മുത്തലിബ് എന്നിവർ സംസാരിച്ചു. കെ.എസ്. നൗഷാദ്, വി.കെ. ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.