ലവ് ജിഹാദ് ആരോപണം: മുഖ്യമന്ത്രി വര്‍ഗീയതക്ക് കൂട്ടുനില്‍ക്കുന്നു -പോപുലര്‍ ഫ്രണ്ട്
text_fieldsകാസർകോട്: ലവ് ജിഹാദ് ആരോപണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ എല്‍.ഡി.എഫും മുഖ്യമന്ത്രി പിണറായി വിജയനും തയാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. സവര്‍ണ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയതപറഞ്ഞ് വോട്ടുതേടുകയെന്ന സംഘ്പരിവാര്‍ തന്ത്രമാണ് ജോസ് കെ. മാണിയും മാതൃകയാക്കുന്നത്.
കോടതികളും അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് വിഷയം കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയ ധ്രുവീകരണത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള ഗൂഢനീക്കത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ സര്‍ക്കാര്‍ ഗസറ്റ് കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നത് ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ഹിന്ദുമതത്തിലേക്കാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ഹിന്ദുമതത്തിലേക്ക് മതംമാറിയവര്‍ 5741 പേരാണ്.
അതേസമയം, ഇസ്ലാം മതത്തിലേക്ക് മാറിയവര്‍ 535 പേര്‍ മാത്രമാണ്. ഹിന്ദുസമുദായത്തില്‍നിന്ന് ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് മാറിയത് 1811 പേരാണ്. രണ്ടു മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് വഴിവെക്കുന്നവിധം ജോസ് കെ. മാണി നടത്തിയ പ്രസ്താവന സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ എൽ.ഡി.എഫ് നേതൃത്വം തയാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.