മുദ്രാവാക്യം: സംഘാടകർക്ക് എതിരെ നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യങ്ങൾ വിളിപ്പിച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. സംഘാടകർക്കുമെതിരെയും നടപടി വേണം. പ്രകോപന മുദ്രാവാക്യം മുഴക്കിയാൽ റാലി സംഘടിപ്പിച്ച എല്ലാവർക്കും അതിൽ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.
ആലപ്പുഴയിൽ 21ലെ പോപുലർ ഫ്രണ്ട്, ബജ്‌റംഗദൾ റാലികൾ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇവ തടയണമെന്നുമാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ ആർ. രാമരാജ വർമ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 20ന് ഹരജി പരിഗണനക്ക് വന്നപ്പോൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇതനുസരിച്ച് പോപുലർ ഫ്രണ്ട്, ബജ്‌റംഗദൾ പ്രവർത്തകർക്കെതിരെ രണ്ടു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി ആലപ്പുഴ ഡിവൈ.എസ്.പി വ്യാഴാഴ്ച റിപ്പോർട്ട് നൽകി. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിൽ കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
റാലിയിൽ പങ്കെടുക്കുന്നവർക്ക് എന്തും വിളിച്ചു പറയാമോയെന്നും എന്താണീ രാജ്യത്ത് നടക്കുന്നതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.