ജയപരാജയങ്ങളല്ല, അനീതിയെ ചോദ്യം ചെയ്യുകയെന്നതാണ് പ്രധാനം –എം. മുഹമ്മദലി ജിന്ന
text_fieldsകൊച്ചി: ജയപരാജയങ്ങളല്ല, അനീതിയെ ചോദ്യംചെയ്യുകയാണ് പ്രധാനമെന്ന് പോപുലർ ഫ്രണ്ട് ഓ ഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന. നീതിനിഷേധത്തെ ചോദ്യംചെയ്യാതി രിക്കലാണ് ഫാഷിസ്റ്റുകളെ ശക്തിപ്പെടുത്തുന്നത്. അതിന് അനുവദിക്കില്ലെന്നും അദ്ദേ ഹം പറഞ്ഞു. പോപുലർ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന യൂനിറ്റി മാർച്ചും പൊ തുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതി സ്ഥാപിക്കാനാണ് ആർ.എസ്.എസും സംഘ്പരിവാർ ശക്തികളും ശ്രമിക്കുന്നത്. രാജ്യം മുഴുവൻ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. ഭേദഗതി നിയമത്തിലൂടെ മുസ്ലിംകളെ മാത്രം ഒഴിവാക്കാനാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. സാധാരണ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് പൗരത്വ നിയമഭേദഗതിയും പൗരത്വപട്ടികയും.
ഫാഷിസത്തെ എതിർക്കുന്നതുകൊണ്ടാണ് തങ്ങളെ നിരോധിക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആർ.എസ്.എസിനോട് ചോദിച്ചിട്ടല്ല, ദൈവത്തിെൻറ അനുമതി വാങ്ങി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് തങ്ങൾ. തടസ്സങ്ങളെ അവഗണിച്ച് മുന്നോട്ടുപോകും. നോട്ട് നിരോധനം, ബാബരി മസ്ജിദ് കേസ് വിധി, ജി.എസ്.ടി നടപ്പാക്കൽ, യു.എ.പി.എ ഭേദഗതി, കശ്മീർ പ്രശ്നം തുടങ്ങിയവയിലെല്ലാം മൗനം പാലിച്ചതിെൻറ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൗരത്വ ഭേദഗതി വന്നപ്പോൾ എല്ലാവരും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ പ്രതിഷേധം തുടരുകതന്നെ ചെയ്യുമെന്നും മുഹമ്മദലി ജിന്ന കൂട്ടിച്ചേർത്തു.
രാജ്യത്തിെൻറ മുഴുവൻ കടവും തീർക്കാനുള്ളത്ര കള്ളപ്പണം ആർ.എസ്.എസിെൻറ കേന്ദ്രത്തിലുണ്ടെന്നും അതിനെതിരെ അന്വേഷണം നടത്താൻ സ്വതന്ത്ര അന്വേഷണ സംവിധാനങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം കതൃക്കടവിൽനിന്ന് ആരംഭിച്ച യൂനിറ്റി മാർച്ച് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നിൽ സമാപിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിച്ചു.
സാമൂഹികപ്രവർത്തകൻ രവിചന്ദ്രൻ ബത്രൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽമജീദ് ഫൈസി, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ടി. അബ്ദുറഹ്മാൻ ബാഖവി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.