പോപുലർ നിക്ഷേപ തട്ടിപ്പ്: കുടുംബത്തിന് ബിനാമിപേരിലും നിക്ഷേപം
text_fieldsപത്തനംതിട്ട: തട്ടിപ്പ് നടന്ന പോപുലർ ഫിനാൻസിെൻറ ഉടമകൾ നാട്ടിലും ബിനാമികളുടെ പേരിൽ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നതായി സൂചന. സംസ്ഥാനത്തിെൻറ പലഭാഗത്തും വസ്തുവുണ്ട്. കെട്ടിടങ്ങൾ, മറ്റ് വസ്തുവകകൾ എന്നിവയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. പത്തനംതിട്ട റിങ് റോഡിന് സമീപത്തെ കോടികളുടെ ഭൂമി അടുത്തിടെ വിറ്റതായും പറയുന്നു. അടുത്ത ബന്ധുക്കളുള്ള ആസ്ട്രേലിയയിലെ വൻ നിക്ഷേപത്തിന് പുറമെയാണിത്. അതേസമയം, ഉടമയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ കാര്യമായ പണമില്ല.
ആസ്ട്രേലിയയിൽ വിവിധ സ്ഥാപനങ്ങൾ ഇവർ നടത്തുന്നുണ്ട്. മാനേജിങ് ഡയറക്ടറായിരുന്ന തോമസ് ഡാനിയൽ ചെമ്മീൻ കയറ്റുമതിക്കായി നിക്ഷേപകരുടെ പണം മറിച്ചതായും സൂചനയുണ്ട്. കൊച്ചി കേന്ദ്രമായി തുടങ്ങിയ സ്ഥാപനം നഷ്ടത്തിൽ കലാശിച്ചതോടെ 100 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ ചില ജ്വല്ലറികളിലും കുടുംബത്തിന് നിക്ഷേപമുണ്ട്. പണയംവെച്ച സ്വർണ ഉരുപ്പടികൾ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ മറിച്ചുവെച്ച് കൂടുതൽ പണം കൈക്കലാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 80 കോടിയാണ് കൈപ്പറ്റിയിരിക്കുന്നത്.
350 ശാഖയുണ്ടായിരുന്ന സ്ഥാപനത്തിൽ കുറഞ്ഞത് 65,000 നിക്ഷേപകരുണ്ടായിരുന്നു. 1000 കോടിയോളം രൂപയുടെ സ്വർണ പണയമുണ്ട്. ഒരു ശാഖയിൽ കുറഞ്ഞത് 10 കോടിവരെ നിക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.