ജാതിയല്ല, ജനകീയതയാണ് മണലൂരിെൻറ രാഷ്ട്രീയം
text_fieldsജാതി സമവാക്യങ്ങൾ ഗതി നിർണയിച്ചിരുന്ന മണലൂർ നിയമസഭ മണ്ഡലം പുനർനിർണയിച്ചതോടെ സമവാക്യങ്ങൾ വിജയ പരാജയങ്ങൾക്ക് ഘടകമല്ലാതായി.
യു.ഡി.എഫിെൻറ കുത്തക മണ്ഡലമായ മണലൂർ 2006 വരെ യു.ഡി.എഫിെൻറ കൈയിലായിരുന്നു. ഇതിനൊരു അപവാദമായത് 1980 ൽ വി.എം. സുധീരൻ കേരള കോൺഗ്രസ് രണ്ടില ചിഹ്നത്തിൽ ഇടതിനൊപ്പം നിൽക്കുമ്പോൾ ജയിച്ചതാണ്. 82ൽ ഭരണം അവസാനിച്ചതും പിന്നെ നടന്ന തെരെഞ്ഞടുപ്പുകളിൽ, കോൺഗ്രസിലെത്തിയ സുധീരൻ വിജയിച്ചതോടെ യു.ഡി.എഫിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
1991ൽ സുധീരൻ വിജയിച്ച് ആരോഗ്യ മന്ത്രിയായി. പിന്നീട് 96ൽ റോസമ്മ ചാക്കോയും 2001ൽ വികസന നായകനെന്ന പേരെടുത്ത എം.കെ. പോൾസൺ മാസ്റ്ററും വിജയിച്ചു. മണലൂർ മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടുകളും യു.ഡി.എഫിെൻറ തകരാത്ത കോട്ടയായ പാവറട്ടിയിലെ ക്രിസ്ത്യൻ മേഖലയിലേതായിരുന്നു. അതിനാൽ പാവറട്ടിയാണ് മണലൂരിെൻറ വിജയം തീരുമാനിച്ചിരുന്നത്.
വെങ്കിടങ്ങ്, മണലൂർ, മുല്ലശേരി, പാവറട്ടി, എളവള്ളി എന്നിവ മാത്രമായിരുന്ന മണ്ഡലം അരിമ്പൂർ വാടാനപ്പള്ളി, ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ, തൈക്കാട് പഞ്ചായത്ത്, കണ്ടാണശേരി, ചൂണ്ടൽ എന്നിവ ചേർത്ത് വികസിപ്പിച്ചതോടെ മണ്ഡല സമവാക്യം മാറി.
പുനർനിർണയിച്ച ശേഷം യു.ഡി.എഫിലെ പോൾസൺ മാസ്റ്റർക്ക് മണ്ഡലത്തിെൻറ ചരിത്രത്തിലെ ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ വിജയിക്കേണ്ടി വന്നു. പിന്നീട് 2006ൽ മുരളി പെരുനെല്ലി മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. 2011ൽ കോൺഗ്രസിെൻറ പി.എ. മാധവനും 2016ൽ വീണ്ടും മുരളി പെരുനെല്ലിയും വിജയിച്ചു.
നിയമസഭയിലൂടെ...
1957
ജോസഫ് മുണ്ടശ്ശേരി -സി.പി.ഐ -23,350
സുകുമാരൻ -കോൺ -21,355
ഭൂരിപക്ഷം -1995
1960
കരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് -കോൺ -30,291
ജോസഫ് മുണ്ടശ്ശേരി -സി.പി.ഐ -27,677
ഭൂരിപക്ഷം -2614
1967
എൻ.ഐ. ദേവസ്സിക്കുട്ടി -കോൺ -26,523
വി. മേച്ചേരി -സ്വതന്ത്രൻ -26,374
ഭൂരിപക്ഷം -149
1970
എൻ.ഐ. ദേവസ്സിക്കുട്ടി -കോൺ -37,463
എ.വി. ആര്യൻ -സി.പി.എം -25,992
ഭൂരിപക്ഷം -11,471
1977
എൻ.ഐ. ദേവസ്സിക്കുട്ടി -കോൺ -32,314
എം.ജി.ജയചന്ദ്രൻ -സ്വതന്ത്രൻ -24,986
ഭൂരിപക്ഷം -7328
1980
വി.എം. സുധീരൻ -കോൺ യു. -35,551
എൻ.ഐ. ദേവസ്സിക്കുട്ടി -കോൺ ഐ -27,619
ഭൂരിപക്ഷം -7932
1982
വി.എം. സുധീരൻ -കോൺ -31,889
എ.എസ്.എൻ നമ്പീശൻ -സി.പി.എം -29,351
ഭൂരിപക്ഷം -2538
1987
കെ.പി. വിശ്വനാഥൻ -കോൺ -43,172
എം.എ. കാർത്തികേയൻ -സി.പി.എം- 40,636
ഭൂരിപക്ഷം- 2536
1991
വി.എം. സുധീരൻ -കോൺ -45,930
കെ.എഫ്. ഡേവിസ് -സി.പി.എം -40,414
ഭൂരിപക്ഷം -5516
1996
റോസമ്മ ചാക്കോ -കോൺ -39,700
സി.ജി. ശാന്തകുമാർ -സ്വതന്ത്രൻ -38,568
ഭൂരിപക്ഷം- 1132
2001
എം.കെ. പോൾസൻ- കോൺ -50,283
എൻ.ആർ. ബാലൻ -സി.പി.എം -44,041
ഭൂരിപക്ഷം -6242
2006
മുരളി പെരുനെല്ലി -സി.പി.എം -49,598
എം.കെ. പോൾസൻ -േകാൺ -41,878
ഭൂരിപക്ഷം- 7720
2011
പി.എ. മാധവൻ -കോൺ -63,077
ബേബി ജോൺ -സി.പി.എം -62,596
ഭൂരിപക്ഷം -481
2016
മുരളി പെരുനെല്ലി -സി.പി.എം -70,422
ഒ.അബ്ദുറഹിമാൻകുട്ടി -കോൺ -51,097
ഭൂരിപക്ഷം -19,325
2019
ലോക്സഭ തെരഞ്ഞെടുപ്പ്
ടി.എൻ. പ്രതാപൻ (കോൺഗ്രസ് -4,15,089)
രാജാജി മാത്യു തോമസ് (സി.പി.ഐ -3,21,456)
ഭൂരിപക്ഷം -93,633
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.