Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊരിങ്ങല്‍ക്കുത്ത്...

പൊരിങ്ങല്‍ക്കുത്ത് ഡാം: ഒരു റിവര്‍ സ്ലുയിസ് കൂടി തുറക്കും

text_fields
bookmark_border
പൊരിങ്ങല്‍ക്കുത്ത് ഡാം: ഒരു റിവര്‍ സ്ലുയിസ് കൂടി തുറക്കും
cancel
camera_alt

തൃശൂർ വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ട്രാക്കിലേക്ക്​ മണ്ണിടിഞ്ഞ്​ വീണ നിലയിൽ

തൃശൂർ:വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്.

പരമാവധി ഡാമില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 1200 ക്യൂമെക്‌സ് ആണ്. ഇത് മൂലം പുഴയില്‍ ഏകദേശം 1.5 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കാടുകുറ്റി, അന്നമനട, കൂഴൂര്‍, എറിയാട് പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

അതിനിടെ, തൃശൂർ വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ട്രാക്കിലേക്ക്​ മണ്ണിടിഞ്ഞു. സ്ഥലത്ത്​ പ്രവൃത്തി നടക്കുന്നുണ്ട്. ഇതുമൂലം തൃശൂർ-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poringalkuth Dam
News Summary - Poringalkuth Dam: One more river sluice to be opened
Next Story