അശ്ലീല യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
text_fieldsകൊച്ചി: അശ്ലീല യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും രണ്ട് സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി ഇന്ന് വിധി പറയും. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയുടെയും മറ്റുള്ളവരുടെയും വാദം.
ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി. നായരും ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. തന്‍റെ മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിജയ് പി. നായരുടെ വാദം. മുൻകൂർ ജാമ്യാപേക്ഷ കളിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു.
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈകോടതി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണമെന്നും കോടതി വക്കാൽ പരാമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.