ചുമട്ടുതൊഴിലാളി നിയമം മറ്റുള്ളവരുടെ തൊഴിൽ തട്ടിയെടുക്കാനുള്ളതല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: അസംഘടിതരായ ചുമട്ടുതൊഴിലാളികളുടെ ജോലി സംരക്ഷിക്കാനുണ്ടാക്കിയ ചുമട്ട ുതൊഴിലാളി നിയമം ഏതെങ്കിലും സ്ഥാപനത്തിലെ തൊഴിലാളികളുടെ പണി തട്ടിയെടുക്കാൻ ഉപ യോഗിക്കാനുള്ളതല്ലെന്ന് ഹൈകോടതി. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി ബാധകമായ പ്രദേശ മാണെന്ന പേരിൽ ആ മേഖലയിലെ എല്ലാ കയറ്റിയിറക്ക് ജോലികളും രജിസ്റ്റേർഡ് തൊഴിലാളി കൾ ചെയ്യണമെന്ന് നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസ് പി.ബി. സുരേഷ് വ്യക്തമാക്കി. കൊല്ലം അഞ്ചലിൽ പൂന്തോട്ട നിർമാണത്തിനുള്ള സാധനങ്ങൾ വാഹനത്തിൽനിന്നിറക്കുന്നത് യൂനിയൻ തൊഴിലാളികൾ തടയുന്നതായി ആരോപിച്ച് കരാറുകാരൻ കിളിമാനൂർ സ്വദേശി ഷേഖ് അതീഖ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി ബാധകമായ മേഖലയാണിതെന്നും രജിസ്റ്റേർഡ് തൊഴിലാളികൾക്കാണ് കയറ്റിയിറക്കിന് അവകാശമെന്നും ചൂണ്ടിക്കാട്ടിയാണ് യൂനിയൻ തൊഴിലാളികൾ ലോഡിറക്കൽ തടഞ്ഞതെന്ന് ഹരജിയിൽ പറയുന്നു. 2019 ഡിസംബർ നാലിനാണ് ലോഡ് എത്തിയത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 2019 ഡിസംബർ 10ന് ഹരജി പരിഗണിച്ചപ്പോൾ ലോഡിറക്കിയെന്നും കൂടുതൽ ലോഡിറക്കാൻ പൊലീസ് സംരക്ഷണം വേണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി ബാധകമായ മേഖലയായതിനാൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളാണ് ലോഡിറക്കേണ്ടതെന്ന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് വിശദീകരിച്ചു. പദ്ധതി ബാധകമായ പ്രദേശമാണെങ്കിലും പൂന്തോട്ട നിർമാണം കേരള ചുമട്ടു തൊഴിലാളി നിയമത്തിെൻറ ഷെഡ്യൂളിൽ വരുന്ന ജോലിയല്ലെന്ന് ഹരജിക്കാരനും വാദിച്ചു.
ചുമട്ടുതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും തൊഴിൽത്തർക്കം പരിഹരിക്കാനുമാണ് ചുമട്ടുതൊഴിലാളി നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, ഗുഡ്സ് ഷെഡ്, ഇരുമ്പ് ഹാർഡ് വെയർ സ്ഥാപനങ്ങൾ, ഭക്ഷ്യസാധന ഗോഡൗൺ, ബസ്സ്റ്റാൻഡ്, ബോട്ട് ജെട്ടി, ക്വാറികൾ, മരക്കച്ചവടം, റബർ-തേയില തോട്ടങ്ങൾ തുടങ്ങിയ മേഖലകളിലെ കയറ്റിറക്ക് ജോലികളാണ് ഇൗ നിയമത്തിെൻറ പട്ടികയിലുള്ളത്. താൽക്കാലിക സ്വഭാവത്തിലുള്ള ഏതെങ്കിലും ജോലി ഇൗ നിയമത്തിെൻറ പരിധിയിൽ വരില്ല.
ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി ബാധകമായ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത ചുമട്ടുതൊഴിലാളികൾക്കാണ് കയറ്റിറക്കിന് അവകാശമെന്ന വാദം അംഗീകരിക്കാമെങ്കിലും നിയമത്തിൽ പറയുന്ന ജോലികൾക്കാണ് ഇത് ബാധകം. അതിനാൽ, ഈ ജോലി രജിസ്റ്റേർഡ് തൊഴിലാളികൾ തന്നെ ചെയ്യണമെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരന് പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.