പോക്സോ കേസിൽ ‘ജീവിതാന്ത്യംവരെ തടവ്’ ഇതാദ്യം
text_fieldsതൃശൂര്‍: പോക്സോ കേസുകളിൽ ജീവിതാന്ത്യം വരെ തടവുശിക്ഷ നൽകുന്ന വിധി ഇതാദ്യം. അപൂർവ വിധി പുറപ്പെടുവിച്ച് തൃശൂർ പോക്സോ കോടതിയുടെ ചുമതല വഹിക്കുന്ന രണ്ടാം അഡീഷനൽ സെഷൻസ് കോടതിയും ചരിത്രത്തിൽ ഇടം നേടി. ഇതിന് മുമ്പ് ഇയാൾക്കുതന്നെ സമാന കേസിൽ 40 വർഷമാണ് ഉയർന്ന ശിക്ഷ വിധിച്ചിട്ടുള്ളത്. ഇര ദലിത് വിഭാഗത്തിൽപ്പെട്ടതാണെന്നതും സമൂഹത്തിന് മാർഗദർശിയാകേണ്ട പദവിയിലുള്ളയാൾ നടത്തിയ കുറ്റമെന്നതുമാണ് ശിക്ഷ കഠിനമാക്കാൻ ഇടയാക്കിയത്. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെയും കേസുകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനയെന്നാണ് കണക്കുകള്‍. കുട്ടികള്‍ക്കെതിരായ െലെംഗിക അതിക്രമ സംഭവങ്ങളില്‍ എടുത്ത കേസുകളില്‍ അയ്യായിരത്തിലധികവും തീര്‍പ്പാകാതെ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്.
ജുവെനെല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരത്തോളം കേസുകള്‍ വേറെയുമുണ്ട്. 2012 ശിശുദിനത്തിലാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോക്സോ) നിലവില്‍ വന്നത്. രണ്ടുവര്‍ഷം മുമ്പ് 1500 ആയിരുന്ന കേസുകളുടെ എണ്ണം 2016ല്‍ 524 ആയി വര്‍ധിച്ചെന്നാണ് പൊലീസ് കണക്ക്. മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ െലെംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് ജില്ലയാണ് കൂടുതല്‍ കേസുകളുമായി മുന്നില്‍. എറണാകുളം ജില്ലയാണ് തൊട്ടു പിന്നിൽ (630). തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ മാർച്ച് വരെയായി 110 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 500ഓളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതുവരെ സംസ്ഥാനത്തുതന്നെ പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടത് അമ്പതോളം പേരാണ്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നുമാണ് ചട്ടം. എന്നാല്‍, അത് പലപ്പോഴും പ്രാബല്യത്തിലാകുന്നില്ല. ജില്ലയിൽത്തന്നെ എട്ടാമത്തെ വിധിയാണ് പാസ്റ്റർക്ക് ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചുള്ള കേസ്.
സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് 24 വർഷം കഠിനതടവ് വിധിച്ചതും ഇതേ കോടതിയായിരുന്നു. ഇരക്ക് നീതി ലഭിക്കാതെപോയ കേസും തൃശൂർ പോക്സോ കോടതിയുടെ ചരിത്രത്തിൽ ഉണ്ട്.
പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച സംഭവത്തിലാണ് കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തി, കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.