തിരുവനന്തപുരത്ത് പോസിറ്റീവ്; നെടുമ്പാശേരിയിൽ നെഗറ്റീവ്; വിമാനത്താവളങ്ങളിലെ കോവിഡ് ഫലം മാറി മറിഞ്ഞത് വിവരിച്ച് അഷ്റഫ് താമരശേരി
text_fieldsദുബൈ: നാട്ടിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ് കോവിഡ് പരിശോധന ഫലത്തെ കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വിമാനത്താവളങ്ങളിൽനിന്ന് രണ്ട് തരം ഫലം ലഭിച്ചതിനെ കുറിച്ച് വിവരിക്കുകയാണ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി.
തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹം ഇവിടെ നടത്തിയ പരിശോധനയിൽ നെഗറ്റീവായി. തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിന് ശേഷം പുലർച്ചെ 2.55നുള്ള ഷാർജ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തി 2490 രൂപ അടച്ച് റാപിഡ് ടെസ്റ്റ് ചെയ്തപ്പോൾ ഫലം പോസിറ്റീവ്. ഇതോടെ യാത്ര ചെയ്യാൻ കഴിയില്ല എന്ന നിലപാടിലായി അധികൃതർ.
24 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായിരുന്നതിനാൽ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് അഭ്യർഥിച്ചു. അവർ വിസമ്മതിച്ചില്ലെന്ന് മാത്രമല്ല, പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്തു. അപ്പോൾ സമയം രാത്രി 11 മണിയായിരുന്നു. യു.എ.ഇയിൽ എത്തിയാൽ ഉടൻ രണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ളതിനാൽ മറുവഴി ആലോചിച്ചു. അങ്ങിനെയാണ് നെടുമ്പാശേരി വഴിയുള്ള യാത്ര ആലോചിച്ചത്. തിരുവനന്തപുരത്ത് നിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരി എത്തി. രാവിലെ 10.10ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ടിക്കറ്റ്.
പുലർച്ചെ 4.45ന് നെടുമ്പാശ്ശേരിയിൽ എത്തി 2490 രൂപ അടച്ച് റാപിഡ് പി.സി.ആർ പരിശോധന നടത്തി. അരമണിക്കൂർ കഴിഞ്ഞ് ഫലം വന്നപ്പോൾ നെഗറ്റീവ്. ഏഴ് മണിക്കൂർ കൊണ്ട് കോവിഡ് നെഗറ്റീവായത് എന്ത് മാജിക്കാണെന്ന് അഷ്റഫ് താമരശേരി ചോദിക്കുന്നു. നിരവധി പേരാണ് വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ് പോസീറ്റീവായതിനെ തുടർന്ന് മടങ്ങുന്നത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാകുന്നവർ മാത്രമാണ് എയർപോർട്ടിലെത്തുന്നത്.
എന്നാൽ, ഇവിടെ നെഗറ്റീവാകുന്നത് മൂലം ടിക്കറ്റിന്റെ പണവും ടെസ്റ്റ് ചെയ്ത പണവും ഉൾപെടെ നഷ്ടമാകുന്നു. റാപിഡ് പി.സി.ആർ നിരക്ക് കുറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാരുകൾ അതിന് മുന്നിൽ കണ്ണടച്ച് നിൽക്കുകയാണ്.
അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.