സാമ്പത്തിക ബാധ്യത തീർക്കാൻ വസ്തുവിൽപന; കത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ്
text_fieldsകൊച്ചി: സാമ്പത്തിക ബാധ്യത തീർക്കാൻ വസ്തുവകകൾ വിൽക്കാൻ അനുമതി തേടുന്ന തിരുവമ്പാടി ദേവസ്വത്തിന്റെ കത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കോടതി ഉത്തരവില്ലാതെ തീരുമാനമെടുക്കില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഹൈകോടതിയിൽ. വസ്തുവകകൾ വിൽക്കാൻ അനുമതി തേടി ആഗസ്റ്റ് ഏഴിന് തിരുവമ്പാടി ദേവസ്വം, കൊച്ചിൻ ദേവസ്വം ബോർഡിന് നൽകിയ കത്തുമായി ബന്ധപ്പെട്ട ഹരജിയിലാണ് വിശദീകരണം. അനുമതി നൽകുന്നതിനെതിരെ ഹിന്ദു സേവാകേന്ദ്രം നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. മുമ്പ് കേസ് പരിഗണിക്കവെ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹരജി ഏഴിന് പരിഗണിക്കാൻ മാറ്റി. സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടറെ കക്ഷി ചേർക്കാനുള്ള അപേക്ഷ നൽകാൻ ഹരജിക്കാരും സാവകാശം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.