Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 8:20 AM IST Updated On
date_range 11 Sept 2019 8:21 AM ISTപോസ്റ്റ്മാനല്ല, വീട്ടുപടിക്കൽ ഇനി ‘എ.ടി.എം മാൻ’
text_fieldsbookmark_border
തിരുവനന്തപുരം: വീട്ടുപടിക്കൽ കത്തും രജിസ്ട്രേഡും എത്തിക്കുന്നവർ മാത്രമല്ല പോസ ്റ്റ്മാന്മാർ, ഇനി സഞ്ചരിക്കുന്ന എ.ടി.എമ്മുകൾ കൂടിയാവുകയാണ്. ഏത് അക്കൗണ്ടിൽനിന ്നും 10,000 രൂപവരെ പണം പിൻവലിക്കാം, മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറം, ബാലൻസും അറ ിയാം. തപാൽവകുപ്പിന് കീഴിൽ സെപ്റ്റംബർ ഒന്നിന് ആധാർ എനേബിൾഡ് പേമെൻറ് സിസ്റ് റം (എ.ഇ.പി.എസ്) പ്രാബല്യത്തിൽ വന്നതോടെയാണ് പോസ്റ്റ്മാന്മാർക്ക് ന്യൂജെൻ നിയോഗം.
തപാൽ വകുപ്പ് തയാറാക്കിയ ‘മൈക്രോ എ.ടി.എം’ ആപ്പും മൊബൈൽ ഫോണും ബയോമെട്രിക് ഉപ കരണവും പോസ്റ്റ്മാന്മാർക്ക് നൽകിയാണ് തപാൽവകുപ്പിെൻറ കാലത്തിനൊത്ത ചുവടുമാറ്റം. യൂസർനെയിമോ പാസ്വേഡോ നൽകാതെ പൂർണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എ.ഇ.പി.എസ് പ്രവർത്തിക്കുന്നത്. കേരള സർക്കിളിന് കീഴിലെ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരിൽ 7,196 പേരും പുതിയ സേവനം നൽകാൻ സജ്ജരായിക്കഴിഞ്ഞു. പോസ്റ്റോഫിസുകളിൽ നേരിെട്ടത്തിയാലും ഇതേ സേവനങ്ങൾ പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ 5,064 പോസ്റ്റോഫിസുകളിൽ 4,742ലും പുതിയ സൗകര്യമുണ്ട്. തപാൽവകുപ്പിെൻറ പേമെൻറ് ബാങ്കായ െഎ.പി.പി.ബിക്ക് (ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക്) അനുബന്ധമായാണ് എ.ഇ.പി.എസ് പ്രവർത്തിക്കുന്നത്.
എല്ലാ ബാങ്കുകളും ഇടപാടുകൾക്കുള്ള ഒാൺലൈൻ സൗകര്യം ആപ്പുകൾ വഴി നൽകുന്നുണ്ടെങ്കിലും പണം കറൻസിയായി പിൻവലിക്കണമെങ്കിൽ എ.ടി.എമ്മിലോ ബാങ്കിലോ നേരിെട്ടത്തണം. ഒാൺലൈൻ ഇടപാടുകളിൽ പ്രാവീണ്യമില്ലാത്തവർക്കും ബാങ്കുകളിലെത്താൻ കഴിയാത്തവർക്കും വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകതയെന്ന് തപാൽ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഒന്നിലധികം ബാങ്കുകളുടെ സേവനം ഒരു പ്ലാറ്റ്ഫോമിൽ ഏകോപിക്കുന്നുവെന്നാണ് എ.ഇ.പി.എസിെൻറ മറ്റൊരു സവിശേഷത. പോസ്റ്റൽ പേമെൻറ് ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും എ.ഇ.പി.എസ് സേവനങ്ങൾ ലഭ്യമാണ്.
ഒരു ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിച്ച് തപാൽ പേമെൻറ് ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കാനും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുമുള്ള സൗകര്യമാണ് ‘പുൾ മണി’. ഇൗ സൗകര്യമൊഴികെ മറ്റുള്ള സേവനമെല്ലാം തപാൽ പേമെൻറ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ലഭ്യമാകും.
അക്കൗണ്ട് നമ്പറല്ല, ആധാറാണ് നിർബന്ധം
പോസ്റ്റ്മാെൻറ കൈവശമുള്ള മൊബൈൽ ആപിൽ അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിലെ ക്യൂ.ആർ കോഡ് എന്നിവ നൽകിയാണ് എ.ഇ.പി.എസിലേക്ക് പ്രവേശിക്കുന്നത്. ഏത് രീതി സ്വീകരിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ നൽകിയാലേ തുടർന്ന് മുന്നോട്ടുപോകാനാകൂ. ഇടപാടുകൾക്ക് സർവിസ് ചാർജില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ആവശ്യമായ പണം അടിച്ചുനൽകിയാൽ അത് അക്കൗണ്ടിൽനിന്ന് കുറയും. േപാസ്റ്റ്മാൻ ആ തുക നൽകും. അക്കൗണ്ടുടമക്ക് എസ്.എം.എസായി പിൻവലിച്ച വിവരമെത്തുകയും ചെയ്യും.
എ.ഇ.പി.എസ് സേവനം നൽകുന്ന പോസ്റ്റ്മാന്മാരുടെ ജില്ല തിരിച്ചുള്ള എണ്ണം:
തിരുവനന്തപുരം 628
കൊല്ലം 474
ആലപ്പുഴ 470
പത്തനംതിട്ട 355
ഇടുക്കി 321
കോട്ടയം 544
എറണാകുളം 612
തൃശൂർ 867
പാലക്കാട് 719
മലപ്പുറം 466
കോഴിക്കോട് 604
വയനാട് 217
കണ്ണൂർ 586
കാസർകോട് 333

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story