പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് ; വിദ്യാർഥികള്‍ ആധാര്‍ ലിങ്ക് ചെയ്യണം
text_fieldsകോഴിക്കോട് : പട്ടികജാതി വിദ്യാർഥികള്‍ക്കുള്ള 2022-23 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് അപേക്ഷകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ ഒന്നിന് ആരംഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍.
2022-23 വര്‍ഷം പുതിയതോ പുതുക്കുന്നതോ ആയ എല്ലാ വിദ്യാർഥികളും അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്താല്‍ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കൂ.
ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്ത ശേഷം 2022-23 വര്‍ഷം പുതിയതോ പുതുക്കുന്നതോ ആയ വാര്‍ഷിക വരുമാനം 2.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാർഥികള്‍ നാഷ്ണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ New Registration ഓപ്ഷന്‍ വഴിയും, അപേക്ഷ പുതുക്കുന്നവര്‍ Apply for Renewal എന്ന ഓപ്ഷന്‍ വഴിയുമാണ് രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് നാഷ്ണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ രജസ്റ്റര്‍ ചെയ്യണം. നാഷ്ണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലിലേക്കുള്ള ലിങ്ക് ഇ-ഗ്രാന്റ്‌സ് ലോഗിനില്‍ ലഭ്യമാണ്. ഈ വര്‍ഷം മുതല്‍ UDISE/ AISHE കോഡുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ് തുക ലഭിക്കൂ. ഈ കോഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം അത് ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാർഥികള്‍ അതാത് സ്ഥാപനമേധാവിയുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.