പോസ്റ്റ് ഓഫിസ് ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി
text_fieldsവടകര: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിൽ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. 2011 ജനുവരി 19നാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്.
മാർച്ചിനിടെ ഓഫിസിന് നേരെ നടന്ന അക്രമസംഭവത്തിലാണ് മുഹമ്മദ് റിയാസ് ഉൾപ്പെടെ 11 പേർക്കെതിരെ വടകര പൊലീസ് കേസെടുത്തത്. കേസിന്‍റെ വിചാരണക്കാണ് മന്ത്രി കോടതിയിൽ ഹാജരായത്. പോസ്റ്റ് ഓഫിസ് ജീവനക്കാരെയും പൊലീസിനെയും വിസ്തരിച്ചു. രണ്ടാംതവണയാണ് മന്ത്രി കേസിൽ കോടതിയിൽ ഹാജരാവുന്നത്.
എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവൻ, ടി. അനിൽകുമാർ, പി.കെ. അശോകൻ, കെ.എം. മനോജൻ, കെ.കെ. പ്രദീപൻ, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കേസ് ഏപ്രിൽ 11ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.