Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2022 1:45 PM GMT Updated On
date_range 11 July 2022 1:45 PM GMTമതസ്പർധ വളർത്തുന്ന പോസ്റ്റ്: സഹകരണ ബാങ്ക് ജീവനക്കാരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം
text_fieldsbookmark_border
Listen to this Article
മലപ്പുറം: ബലിപെരുന്നാളിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റിട്ടതിന് സഹകരണ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം അറിയിച്ചു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂർ ശാഖ ജൂനിയർ അക്കൗണ്ടന്‍റ് കെ.വി. സത്യനെയാണ് സസ്പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു.
സി.പി.എം പാണ്ടിക്കാട് ലോക്കലിന് കീഴിലെ മണ്ടകക്കുന്ന് ബ്രാഞ്ച് അംഗമായ സത്യനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചു. പാർട്ടി നിലപാടിന് വിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story