മാധ്യമപ്രവർത്തകർക്കും തപാൽ വോട്ട് വേണം –കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമപ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു.
കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവർത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാൽ മിക്കവർക്കും ജോലിയിൽനിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്.
കോവിഡ് പശ്ചാത്തലത്തിൽ ദീർഘയാത്രകൾ സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്നങ്ങളും വെല്ലുവിളിയാണെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. െറജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.