Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right80 കഴിഞ്ഞവർക്കും...

80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റ്​ൽ ബാലറ്റ്​​ ഏർപ്പെടുത്തുമെന്ന്​ ടിക്കാറാം മീണ

text_fields
bookmark_border
Tikkaram Meena
cancel

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്​ രണ്ട്​ ഘട്ടമായി നടത്തണമെന്ന്​ ആവശ്യപ്പെടുമെന്ന്​​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ. രാഷ്​ട്രീയ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്​. വോട്ടർ പട്ടികയിൽ നാളെ കൂടി പേർ ചേർക്കാം. ജനുവരി 20ന്​ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച്​ രണ്ടാം വാരമായിരിക്കും തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കുക. ഭിന്നശേഷിക്കാർക്കും 80 വയസ്​ പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ്​ ഏർപ്പെടുത്തും. ക്വാറന്‍റീനിൽ ഇരിക്കുന്നവർ ഉൾപ്പടെയുള്ള ആരുടെയും വോട്ട്​ ചെയ്യാനുള്ള അവസരം നഷ്​ടമാവിലെന്നും മീണ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ആയിരം വോട്ടർമാർക്ക്​ ഒരു പോളിങ്​ ബൂത്തെന്ന ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teeka Ram MeenaAssembly elections 2020
Next Story