പുതിയ വിവാദമുയർത്തി തപാല് വോട്ട്; ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യു.ഡി.എഫ്
text_fieldsകണ്ണൂർ: പ്രായമായവർക്ക് ഏർപ്പെടുത്തിയ തപാൽ വോട്ട് നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യു.ഡി.എഫ് നേതാക്കൾ. ഇതോടെ 80 കഴിഞ്ഞവർക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ബാലറ്റ് നൽകി വോട്ട് രേഖപ്പെടുത്തി നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ തപാൽ വോട്ട് സംവിധാനവും വിവാദമാവുകയാണ്.
കണ്ണൂരിലെ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിലെ ഒരു വീട്ടിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബാലറ്റുമായി എത്തിയത് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇല്ലാതെയാണ്. പോളിങ് ഉദ്യോഗസ്ഥർ ബാലറ്റുമായി വീട്ടിൽ പോകുന്നതിനുമുമ്പ് സ്ഥാനാർഥികളെ അല്ലെങ്കിൽ ഏജൻറിനെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, അയ്യങ്കുന്നിൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കാൻ എത്തിയത് തങ്ങളെ അറിയിച്ചില്ലെന്നാണ് പോരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിെൻറ പരാതി.
ഉദ്യോഗസ്ഥർ വീട്ടിലെത്തിയ വിവരമറിഞ്ഞ് സണ്ണി ജോസഫും മറ്റും അവിടെ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഐഡി കാർഡിൽ ഫോട്ടോ പതിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കലക്ടർക്ക് യു.ഡി.എഫ് നേതൃത്വം പരാതി നൽകി. വീഴ്ചപറ്റിയത് പരിശോധിക്കാമെന്ന് കലക്ടർ അറിയിച്ചതായി അവർ പറഞ്ഞു.
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാതെ തപാൽ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയത് ഗുരുതരമായ പ്രശ്നമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. വോട്ട് ചെയ്ത ബാലറ്റ് കവറിലാക്കി പ്ലാസ്റ്റിക് സഞ്ചിയിലാണ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്. വോട്ടിെൻറ രഹസ്യസ്വഭാവം തകർക്കുന്നനിലയിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.