തപാൽവോട്ട് ക്രമേക്കട്: പൊലീസ് അസോസിയേഷൻ ഇടപെടൽ ക്രൈംബ്രാഞ്ച് കണ്ടെത്തി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ തപാൽവോട്ടിൽ കൃത്രിമം ക ാട്ടാൻ പൊലീസ് അസോസിയേഷൻ നേതാക്കളുടെ ഇടപെടലുണ്ടായെന്നും ഗസറ്റഡ് ഒാഫിസർമാര ുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും ൈക്രംബ്രാഞ്ച് കണ്ടെത്തൽ. വിവി ധ ജില്ലകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് അനുഭാവമുള്ള പൊലീസ് അസോസിയേഷന് നേതാക്കള്‍ അതത് മുന്നണികള്‍ക്കുവേണ്ടി തപാൽവോട്ടിൽ ക്രമക്കേട് നടത്താൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എസ്.പി ഡി. സുദര്ശന് ഉടന്‍ ക്രൈംബ്രാഞ്ച് മേധാവി ടി.കെ. വിനോദ്കുമാറിന് കൈമാറും.
തപാല്‍ കള്ളവോട്ടിന് മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാര്‍, ആശുപത്രി ഓഫിസര്‍മാര്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉന്നതന്, കോട്ടയത്തെ ഫാമിങ് കോര്പറേഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഗസറ്റഡ് ഒാഫിസർമാർ കൂട്ടുനിന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പൊലീസ് അസോസിയേഷന് നേതാക്കളുടെ സമ്മര്‍ദപ്രകാരം, വോട്ടര്‍മാരെ കാണാതെതന്നെ ഗസറ്റഡ് ഓഫിസര്‍മാര്‍ ബാലറ്റ് പേപ്പര്‍ സാക്ഷ്യപ്പെടുത്തി നല്‍കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിെൻറ വിലയിരുത്തൽ. സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസുകാരുടെയും തപാല്‍വോട്ട് അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ കൈപ്പറ്റിയവര്‍, കള്ളവോട്ട് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫിസര്‍മാര്‍, കള്ളവോട്ടാണെന്ന് അറിഞ്ഞിട്ടും ബാലറ്റ് വിട്ടുനല്‍കിയ പൊലീസുകാര്‍ എന്നിവര്‍ക്കെതിരെ ജനപ്രാതിനിധ്യനിയമ പ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാൻ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിൽ ശിപാര്ശയുണ്ടാകുമെന്നാണ് വിവരം.
പല ഗസറ്റഡ് ഓഫിസര്‍മാരും ആര്‍ക്കുവേണ്ടിയാണ് സാക്ഷ്യപ്പെടുത്തുന്നതെന്നുപോലും പരിശോധിക്കാതെ, ഇടനിലക്കാര്‍ നല്കിയ ബാലറ്റില്‍ ഒപ്പിടുകയായിരുന്നു. സ്ഥലംമാറ്റ ഭീഷണി ഉള്‍പ്പെടെ മുഴക്കിയാണ് ഇതെല്ലാം ചെയ്യിച്ചത്.
പൊലീസുകാരുടെ തപാല്‍വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് ഇൻറലിജൻസ് മേധാവി കൂടിയായ എ.ഡി.ജി.പി ടി.കെ. വിനോദ്കുമാര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണയുടെ കൂടി നിർദേശാനുസരണമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.