തപാൽ വോട്ടുകൾ കൗണ്ടിങ് ഏജൻറുമാരെ ബോധ്യപ്പെടുത്തണം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: എണ്ണുന്ന ഓരോ തപാൽ വോട്ടും കൗണ്ടിങ് ഏജൻറുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും വോട്ടെണ്ണലില്‍ മനഃപൂര്‍വം കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ െതരഞ്ഞെടുപ്പ് കമീഷണര്‍ സുശീല്‍ ചന്ദ്രക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കും സംസ്ഥാനത്തെ തപാൽ ബാലറ്റുകളുടെ ചുമതലയുള്ള അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് കൗളിനും കത്ത് നല്കി. തപാൽ ബാലറ്റുകളിലെ മാര്‍ക്കിങ് കൗണ്ടിങ് ഏജൻറുമാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുക, ഓരോ ബൂത്തിലെയും മൊത്തം ഫലങ്ങള്‍ കൗണ്ടിങ് ഏജൻറുമാരെ കാണിച്ച് ബോധ്യപ്പെടുത്തുക, വോട്ടെണ്ണലിെൻറ ഓരോഘട്ടത്തിലും കൗണ്ടിങ് ഏജൻറുമാരെ വിശ്വാസത്തിലെടുത്ത് മാത്രം മുന്നോട്ട് പോകുകയും അന്തിമ ഫലപ്രഖ്യാപനത്തിന് മുമ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
തെരെഞ്ഞടുപ്പിെൻറ തുടക്കം മുതല്‍ കേരളത്തിലെ പല മാധ്യമങ്ങളും യു.ഡി.എഫിനെതിരായ നിലപാടാണ് സ്വീകരിച്ചുവന്നതെന്നും അതിെൻറ തുടര്‍ച്ചയാണ് എക്സിറ്റ് പോളുകൾ.
എക്സിറ്റ് പോളുകള്‍ യഥാര്‍ഥ ജനാഭിപ്രായം പ്രതിനിധാനം ചെയ്യുന്നില്ല. രണ്ടുലക്ഷം വോട്ടര്‍മാരുള്ള നിയോജക മണ്ഡലത്തില്‍ 250 പേരോട് ഫോണില്‍ വിവരം ചോദിച്ചിട്ട്് തയാറാക്കുന്ന ഇത്തരം എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.
എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണ് കേരളത്തിനുള്ളത്.
യു.ഡി.എഫ് വൻ ജയം നേടുമെന്നാണ് ഞങ്ങളുടെ നിഗമനം. എക്സിറ്റ് പോളിെൻറ പേരിൽ ഒരുതരം പരിഭ്രാന്തിയോ പരിഭ്രമമോ യു.ഡി.എഫിന് ഇല്ല. അടുത്ത സര്‍ക്കാര്‍ യു.ഡി.എഫിേൻറത് ആയിരിക്കുമെന്ന് പൂർണ ആത്മവിശ്വാസമുെണ്ടന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.