'വർഗവഞ്ചക... രക്തസാക്ഷികൾ പൊറുക്കില്ലെടോ...'; ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ
text_fieldsആലപ്പുഴ: മുൻ പേഴ്സനൽ സ്റ്റാഫിന്‍റെ ഭാര്യ അധിക്ഷേപിച്ചെന്ന വിവാദത്തിനിടെ മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. 'വർഗവഞ്ചക ജി. സുധാകരാ.. രക്തസാക്ഷികൾ പൊറുക്കില്ലെടോ...' എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.
രാവിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രാവിലെ നടക്കാൻ പോയവരാണ് പോസ്റ്ററിന്‍റെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സി.പി.എം പ്രവർത്തകർ എത്തി പോസ്റ്ററുകൾ നീക്കം ചെയ്തു.
ആലപ്പുഴയിെല വാർത്തസമ്മേളനത്തിൽ മന്ത്രി സുധാകരൻ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ പേഴ്സനൽ സ്റ്റാഫ് വേണുഗോപാലിന്റെ ഭാര്യ ശാലു അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. മന്ത്രി വാർത്തസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിെച്ചന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ മൊഴി. ജി. സുധാകരൻ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ പരാതി പിൻവലിക്കുവെന്ന നിലപാടിലാണ് പരാതിക്കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.