പാലായിൽ ജോസ് കെ. മാണിക്കെതിരെ പോസ്റ്റർ; കുലംകുത്തിയെന്ന് വിമർശനം
text_fieldsപാലാ: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാലാ നഗരത്തിലാണ് ജോസ് കെ. മാണി കുലംകുത്തി ആണെന്ന് ആരോപിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് സി.പി.എം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ തയാറാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പാലാ നഗരസഭയില്‍ സി.പി.എം-കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാർ ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ നഗരത്തിൽ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സി.പി.എം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബൈജു കൊല്ലംപറമ്പിലുമാണ് കൗൺസിൽ യോഗത്തിനിടെ ഏറ്റുമുട്ടിയത്.
ആരോഗ്യ സ്ഥിരം സമിതി യോഗത്തില്‍ നഗരത്തിലെ തിയറ്ററിന്റെ ലൈസൻസ് പുതുക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സ്ഥിരം സമിതി അംഗം ബിനു പുളിക്കക്കണ്ടം ഇതിൽ പെങ്കടുത്തിരുന്നില്ല. യോഗം അറിയിച്ചില്ലെന്ന് ബിനു പറയുേമ്പാൾ വീട്ടിൽ കത്ത് നൽകിയതായാണ് ബൈജുവിന്റെ വാദം. കൗൺസിൽ യോഗം ആരംഭിച്ചയുടൻ ഈ വിഷയം ബിനു ഉന്നയിച്ചു. ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍ ഒഴിവാക്കപ്പെട്ടയാൾ പരാതി ഉന്നയിക്കുന്ന പക്ഷം ആ കമ്മിറ്റിയുടെ തീരുമാനത്തിന് സാധുത ഉണ്ടോയെന്നായിരുന്നു ബിനുവിന്റെ ചോദ്യം.
ചെയര്‍മാനും സെക്രട്ടറിയും ഒഴുക്കന്മട്ടില് മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം കൗണ്‍സില്‍ യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു നിലപാടെടുത്തു. ഇതോടെ, കൗൺസിൽ ആദ്യം നടക്കട്ടെയെന്നും ബിനുവിന്റെ ചോദ്യത്തിനുത്തരം അത് കഴിഞ്ഞു മതിയെന്ന വാദവുമായി ബൈജു എഴുന്നേറ്റു.
ബിനുവും ബൈജുവും കസേരയില്‍ നിന്ന് എഴുന്നേറ്റ് നേർക്കുനേരേയെത്തി. വാക്പോര് തുടരുന്നതിനിടെ ബിനു ൈബജുവിെൻറ മുഖത്ത് അടിച്ചു. ബൈജുവും തിരിച്ചടിച്ചു. ഇതോടെ ഭരണപക്ഷം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.