കാനത്തിനെതിരായ പോസ്റ്റർ; എ.ഐ.വൈ.എഫ് നേതാക്കൾ പിടിയിൽ
text_fieldsആലപ്പുഴ: ആലപ്പുഴയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പോഷകസംഘടന ഭ ാരവാഹികളായ മൂന്നുപേർക്കെതിരെ കേസ്. ഇതിൽ എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം കെ.യു. ജയേഷ്, എ.െഎ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെ പിടികൂടി. മറ്റൊരാളായ കിസാൻസഭ ജില്ല വൈസ് പ്രസിഡൻറ് കൃഷ്ണകുമാർ റെഡ്ഡിയാർ സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി പി.വി. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, മൂവരെയും സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ.കെ. ജയൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മൂവരും പുന്നപ്ര സ്വദേശികളാണ്. സി.സി ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. വെള്ളിയാഴ്ച പുലർച്ച കൃഷ്ണകുമാറിെൻറ വീട്ടിലുണ്ടായിരുന്ന മറ്റൊരാളുടെ കാറിൽ എത്തിയാണ് പോസ്റ്റർ പതിച്ചത്. മുല്ലക്കലിലെ സി.പി.െഎ ജില്ല ആസ്ഥാനമായ ടി.വി സ്മാരകം, ജില്ല കോടതിക്ക് എതിർവശത്തെ ചടയൻമുറി ഹാൾ, കല്ലുപാലത്തെ കയർ സൊസൈറ്റി പരിസരം തുടങ്ങിയയിടങ്ങളിൽ പതിച്ച പോസ്റ്റർ കൈകൊണ്ട് എഴുതിയതായിരുന്നു. കാർ ഒാടിച്ചത് കൃഷ്ണകുമാറാണെന്നാണ് വിവരം. ഷിജു പോസ്റ്റർ പതിക്കുകയും ജയേഷ് സഹായിക്കുകയും ചെയ്തു. കാനത്തിന് മാനഹാനി ഉണ്ടാക്കിയെന്ന നിലയിലാണ് കേസെടുത്തത്.
സി.പി.ഐ അമ്പലപ്പുഴ തിരുത്തൽവാദികൾ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററിൽ ‘കാനത്തെ മാറ്റൂ, സി.പി.െഎയെ രക്ഷിക്കൂ’ എന്നും എൽദോ എബ്രഹാം എം.എൽ.എക്കും സി.പി.െഎ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിനും സിന്ദാബാദും രേഖപ്പെടുത്തിയിരുന്നു. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച സൂചനകളാണ് അന്വേഷണം പ്രതികളിലേക്ക് നീങ്ങിയതും അറസ്റ്റിൽ അവസാനിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.