സഹായിയെ പ്രിസിഡന്‍റാക്കാൻ നീക്കമെന്ന്; തരൂരിനെതിരെ ഡി.സി.സി ഒാഫീസിന് മുന്നിൽ പോസ്റ്റർ
text_fieldsതിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടനുബന്ധിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ശശി തരൂരിന്‍റെ അടുത്ത അനുയായിയെ ഡി.സി.സി പ്രസിഡന്‍റാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം.
'രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാതെ, മണ്ഡലത്തിൽ പോലും വരാതെ, താങ്കളെ എം.പിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?' - എന്നാണ് ഒരു പോസ്റ്റർ. സഹായിയെ ഡിസിസി പ്രസിഡന്‍റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റർ. തരൂർ പി.സി ചാക്കോയുടെ പിൻഗാമിയാണോയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ മണ്ഡലം നോക്കിവെച്ചിട്ടുണ്ടോ എന്നും ഒരു പോസ്റ്ററിലുണ്ട്. വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയെന്ന ആക്ഷേപവും പോസ്റ്ററുകളിലുണ്ട്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഇന്ന് കൂടിയാലോചന നടത്തുന്നുണ്ട്. ഗ്രൂപ്പ് നേതാക്കൻണാരോടുള്ള ചർച്ചകൾ കഴിഞ്ഞതാണ്. അന്തിമ തീരുമാനത്തിനായി ഇരുവരും ഇന്ന് തന്നെ ഡൽഹിയിലേക്ക് പോകുന്നുമുണ്ട്.
തിരുവനന്തപുരത്തെ പാനലിൽ ജി.എസ് ബാബു, കെ.എസ് ശബരീനാഥൻ, ആർ.വി രാജേഷ്, പാലോട് രവി എന്നീ പേരുകളാണുള്ളത്. ജി.എസ് ബാബു ശശി തരൂരിന്‍റെ നോമിനിയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.