തരൂരിന് പോസ്റ്റർ പ്രചാരണം; ആശങ്കയില്ലാതെ മുതിർന്ന നേതാക്കൾ
text_fieldsതിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തില്‍ പോസ്റ്റർ പ്രചാരണം ശക്തമാകുന്നു.
കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ തരൂരിന് അനുകൂലമായി പോസ്റ്ററുകളും ബോര്‍ഡുകളും ഉയർന്നതിനു പിന്നാലെ വ്യാഴാഴ്ച കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിലും ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. 'നാളെയെക്കുറിച്ച് ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ' എന്നാണ് തരൂരിന്റെ ചിത്രംവെച്ചുള്ള ബോര്‍ഡിലെ വാചകങ്ങള്‍.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മല്ലികാർജുന്‍ ഖാര്‍ഗെയെ പിന്തുണക്കുന്നതിനിടെയാണ് തരൂർഅനുകൂല ഫ്ലക്‌സ് ബോര്‍ഡ് കെ.പി.സി.സി ആസ്ഥാനത്തുൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. കൊല്ലം, പാലാ, ഈരാറ്റുപേട്ട, പേരാമ്പ്ര എന്നിവിടങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, എന്തൊക്കെ സംഭവിച്ചാലും മികച്ച ഭൂരിപക്ഷത്തോടെ ഖാർഗെ പാർട്ടി അധ്യക്ഷനാകുമെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ ഉറപ്പിച്ചുപറയുന്നു. രഹസ്യബാലറ്റ് ആണെങ്കിലും ഖാർഗെയുടെ വിജയത്തിന്‍റെ കാര്യത്തിൽ ആശങ്കയില്ലെന്നും അവര്‍ പറയുന്നു.
17നാണ് വോട്ടെടുപ്പ്. കേരളത്തിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് പോളിങ് ബൂത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.