റാന്നി പഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർളിയുടെ രാജി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പോസ്റ്റർ
text_fieldsറാന്നി: ബി.ജെ.പി-എൽ.ഡി.എഫ് കൂട്ടായ്മയിൽ തെരഞ്ഞെടുക്കപ്പെട്ട റാന്നി പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസിെൻറ പേരിൽ പോസ്റ്ററുകൾ.
പഞ്ചായത്ത് ഓഫിസിെൻറ മുന്നിലാണ് പോസ്റ്ററുകൾ പതിഞ്ഞിട്ടുള്ളത്. പാർട്ടിക്കാരെല്ലാം കൈയൊഴിഞ്ഞ് ജനകീയ മുഖം നഷ്ടപ്പെട്ട റാന്നി പഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർളി രാജിവെക്കുക എെന്നഴുതിയതിെൻറ താഴെ ആർ.എസ്.എസ്, റാന്നി എന്ന് പേര് എഴുതിെവച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും ഇറങ്ങിയിട്ടില്ല.
റാന്നി പഞ്ചായത്തിലെ ബി.ജെ.പി, എൽ.ഡി.എഫ് കൂട്ടുകെട്ട് ഏറെ വിവാദമായിരുന്നു. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും അഞ്ച് വീതം സീറ്റുനേടി ഒപ്പത്തിനൊപ്പം വന്നപ്പോൾ ബി.ജെ.പി രണ്ടും ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചു. ഏക സ്വതന്ത്രൻ കെ.ആർ. പ്രകാശ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡൻറ് സ്ഥാനത്ത് ഇരിക്കാൻ ഒരുങ്ങുമ്പോഴാണ് എൽ.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിലൂടെ ശോഭ ചാർളി പ്രസിഡൻറായത്.
ബി.ജെ.പിയുമായി 200 രൂപ പത്രത്തിൽ ധാരണ ഉണ്ടാക്കി ശോഭ ചാർളി പ്രസിഡൻറാകുകയായിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കേരള കോൺഗ്രസ് -എം സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ശോഭ ചാർളിയെ ബി.ജെ.പിയിലെ രണ്ട് അംഗങ്ങൾ പിന്തുണക്കുകയും മറ്റ് സി.പി.എം അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി ഭൂരിപക്ഷം ഉറപ്പിക്കുകയുമായിരുന്നു. ഇത് സംസ്ഥാനത്ത് തന്നെ ഏറെ ചർച്ചക്കും വിവാദത്തിനും ഇടയായി.
ബി.ജെ.പിയിൽ തന്നെ ഒരു വിഭാഗത്തിന് ഇതിൽ എതിർപ്പുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി അനുകൂലികൾ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ടൗണിൽ പ്രകടനം നടത്തുകയും ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡൻറുമായിട്ടാണ് പത്രത്തിൽ എഴുതി ധാരണയുണ്ടാക്കിയത്. ശോഭ ചാർളിക്ക് വിവിധയിടങ്ങളിൽനിന്ന് സമ്മർദം ഉണ്ടായിട്ടും രാജിവെക്കാൻ തയാറായിട്ടില്ല.
സി.പി.എം രാജി ആവശ്യപ്പെട്ടിട്ടുമില്ല. കേരള കോൺഗ്രസും (എം) മൗനത്തിലാണ്. തിങ്കളാഴ്ചയാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്. അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് ചിത്രം ഇന്ന് കൂടുതൽ വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.