ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനം; സർവകലാശാലയോട് ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം നൽകിയതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സ്കൂൾ ഒാഫ് പെഡഗോഗിക്കൽ സയൻസിലെ അധ്യാപക നിയമനത്തിന് സർവകലാശാല നടത്തിയ വാക്-ഇൻ ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് സി.പി.എം നേതാവും തലശ്ശേരി എം.എൽ.എയുമായ ഷംസീറിെൻറ ഭാര്യ പി.എം. ഷഹലയെ നിയമിച്ചതെന്ന് ആരോപിച്ച് കണ്ണൂർ ചാവശ്ശേരി സ്വദേശിനി ഡോ. എം.പി. ബിന്ദു നൽകിയ ഹരജിയിലാണ് കോടതി സർവകലാശാലയുടെ വിശദീകരണം തേടിയത്. കരാർ നിയമനങ്ങളിൽ പാലിക്കുന്ന സംവരണ ക്രമത്തിെൻറ വിവരങ്ങൾ വ്യക്തമാക്കി വിശദീകരണം നൽകാൻ േകാടതി സർവകലാശാലയോട് ആവശ്യപ്പെട്ടു.
2015-18 കാലഘട്ടത്തിൽ ഹരജിക്കാരി ഇവിടെ അസിസ്റ്റൻറ് പ്രഫസറായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നതായി ഹരജിയിൽ പറയുന്നു. ഇത്തവണത്തെ നിയമനത്തിന് ജൂൺ 14ന് വാക്-ഇൻ ഇൻറർവ്യൂ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. ബന്ധപ്പെട്ട ഡിപ്പാർട്മെൻറിൽ അന്വേഷിച്ചപ്പോൾ തനിക്ക് ഒന്നും ഷഹലക്ക് രണ്ടും റാങ്കാണ് കിട്ടിയതെന്നാണ് അറിയാൻ കഴിഞ്ഞത്. തെന്നക്കാൾ അഞ്ചു മാർക്ക് ഷഹലക്ക് കുറവാണെന്നും ഹരജിക്കാരി പറയുന്നു.
എന്നാൽ, തന്നെ മറികടന്ന് ജൂൈല 19ന് ഷഹലക്ക് നിയമനം നൽകുകയായിരുന്നത്രെ. സംവരണ ചട്ടപ്രകാരമാണ് ഷഹലക്ക് നിയമനം നൽകിയതെന്നാണ് സർവകാലശാല തനിക്ക് നൽകിയ വിശദീകരണം. എന്നാൽ, കരാർ നിയമനങ്ങളിൽ സാധാരണ സർവകലാശാല സംവരണ ചട്ടം പാലിക്കാറില്ലെന്ന് ഹരജിയിൽ പറയുന്നു. എം.എൽ.എയുടെ ഭാര്യയായതിനാൽ സംവരണത്തിെൻറ പേരിൽ ഇവർക്ക് നിയമനം നൽകുകയായിരുന്നു. ഈ നിയമനം റദ്ദാക്കി തനിക്ക് നിയമനം നൽകണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.