പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചു
text_fieldsതിരുവനന്തപുരം:പട്ടിജാതി-വർഗ വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. ഉത്തരവ് പ്രകാരം പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്സുകളും സ്കോളർഷിപ്പിനായി ഉൾപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര- സംസ്ഥാന യൂനിവേഴ്സിറ്റി- യു.ജി.സി അംഗീകാരമുള്ള സ്വയംഭരണ കോളജുകൾ, ഡീംഡ് യൂനിവേഴ്സിറ്റികൾ, സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകരിച്ച സ്വകാര്യ യൂനിവേഴ്സിറ്റികളിലെ കോഴിസുകളിൽ ചേരാം.
സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ അംഗീകാരമുള്ള യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ഫീ ഫിക്സേഷൻ കമ്മിറ്റിയുടെ പരിധിയിൽ വരുന്നതുമായ സ്വകാര്യ പ്രഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കാം.
11, 12 ക്ലാസുകൾക്ക് അംഗീകാരമുള്ള സ്കൂളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നതുമായ സ്ഥാപനങ്ങൾ, എൻ.എം.സി/എ.ഐ.സി.ടി.ഇ തുടങ്ങിയ അംഗീകൃത ഏജൻസികൾ, സംസ്ഥാന -കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജൻസികൾ അഫിലിയേറ്റ് അംഗീകരിച്ച കോഴ്സുകൾക്കും സ്ഥാപനങ്ങളിലും പഠിക്കാം.
എൻ,സി.വി.ടി യുടെ അംഗീകാരമുള്ള വൊക്കേഷണൽ ട്രെയിനിംഗ് സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ലഭിക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.