Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2018 7:14 PM IST Updated On
date_range 29 July 2018 9:59 AM ISTകോസ്റ്റ് ഗാർഡ് കണ്ടെത്തിയ ചൈന സ്വദേശിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മരിച്ച നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് വന്ന ചൈനാ സ്വദേശിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ചൈന സ്വദേശി യുഷിയങ്ങിന്റെ (37) മൃതദേഹം കോസ്റ്റ് ഗാർഡാണ് മരിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
കോസ്റ്റ് ഗാർഡ് പൊലീസ് സർജൻമാരായ ഫോറൻസിക് വിഭാഗം പ്രൊഫ. ഡോ.ശശികലയുടേയും അസോ.പ്രൊഫ. ഡോ.തങ്കമ്മയുടേയും നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എംപാം ചെയ്ത് അനന്തര നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story