സ്മാരകമാകില്ല; പോത്തേരി കുഞ്ഞമ്പുവക്കീലിന്‍െറ വീട് പൊളിച്ചു
text_fieldsകണ്ണൂര്‍: അധസ്ഥിതര്‍ക്കുവേണ്ടി പോരാട്ടം നയിച്ച, കേരളത്തിലെ ആദ്യ ദലിത് നോവലെഴുതിയ പോത്തേരി കുഞ്ഞമ്പുവക്കീലിന്‍െറ സ്മാരകമാകേണ്ടിയിരുന്ന വീട് പൊളിച്ചുനീക്കി. മേലെ ചൊവ്വയിലെ പോത്തേരി വലിയ വീടാണ് ഫ്ളാറ്റ് സമുച്ചയത്തിനായി പൊളിച്ചത്. സ്മാരകമാക്കണമെന്ന്് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ബന്ധുക്കളോ അധികൃതരോ ഇതിന് തുനിഞ്ഞില്ല.
ദലിത് പ്രശ്നങ്ങള്‍ക്കെതിരെ പില്‍ക്കാലത്ത് അറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താക്കളൊക്കെ ഇടപെടുന്നതിന് എത്രയോ മുമ്പ് ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ദലിതനായ പോത്തേരി കുഞ്ഞമ്പു.
1857ല്‍ ജനിച്ച പോത്തേരി മെട്രിക്കുലേഷനുശേഷം മലപ്പുറത്ത് പോസ്റ്റ് മാസ്റ്ററായും തളിപ്പറമ്പില്‍ ഗുമസ്തനായും പ്രവര്‍ത്തിച്ചു. പിന്നീട് നിയമപരീക്ഷ പാസായി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. നിയമത്തില്‍ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും അദ്ദേഹത്തെ മുന്‍നിരക്കാരനാക്കി.
ചിറക്കല്‍, അറക്കല്‍ രാജകുടുംബാംഗങ്ങളുടെ നിയമോപദേശകനായിരുന്നു. രാമായണ സാരശോധന, രാമകൃഷ്ണ സംവാദം, മൈത്രി, എന്നീ കൃതികളും രചിച്ചിട്ടുണ്ട്്. ദലിത് സമരങ്ങളുടെ അമരക്കാരനെന്നനിലയില്‍ സ്മാരകമായി വീടും സ്ഥലവും സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.