ഉരുൾ പൊട്ടി നെഞ്ചകം പിളർന്ന് പാതാർ
text_fieldsപോത്തുകൽ: വാളംകൊല്ലി, തേൻ പാറ മലകൾ ഒന്നിച്ച് കുത്തിയൊലിച്ച് തുടച്ചു നീക്കിയ പാതാർ അങ്ങാടി ഭീകര കാഴ്ചയാണ്. വ്യ ാഴാഴ്ച വൈകുന്നേരം വരെ 20 ലധികം കടകളും 25 ഓളം വീടുകളുമുണ്ടായിരുന്ന പ്രദേശം വലിയ പാറക്കല്ലുകളുള്ള പുഴയായി മാറിയിര ിക്കുന്നു. പ്രകൃതി സംഹാര താണ്ഡവമാടിയതിന്റെ അടയാളങ്ങളാണെങ്ങും. വലിയ ഇരുനില വീടുകൾ അടി തുരന്ന് പാറക്കല്ലുകൾ കൊണ്ടുപോയി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ വൻ മരങ്ങൾ കുടുങ്ങിക്കിടക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 ഓടെ അങ്ങാടിയിലെ തോട്ടിൽ വെള്ളം കയറിയതോടെ അപകടം മണത്ത നാട്ടുകാർ മുകൾ ഭാഗത്തേക്ക് മാറി. എന്നാൽ മരങ്ങൾ പൊട്ടിവീഴുന്നതിന്റെ വലിയ ശബ്ദം കേട്ടതോടെ നാട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജീവനും കൊണ്ടോടുകയായിരുന്നു.
ഞ്ഞൊടിയിടയിൽ പാതാർ അങ്ങാടി ഇല്ലാതായി. പാതാറിനെ വെള്ളിമുറ്റവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയി. മുടിയറ പുത്തൻ പുരയിൽ അലി, അയൽ വാസികളായ നാണി, നാസർ എന്നിവരുടെ വീടുകൾ ഇരുന്നിടത്ത് വലിയ പാറക്കല്ലുകൾ മാത്രം. അടയാളം പോലുമില്ല. ബഷീർ പൂക്കോടൻ, ഉസ്മാൻ ചൊള്ളപ്പുറം, മാവുങ്ങൽ ശരീഫ് എന്നിവരുടെ പുതിയ ഇരുനില വീടുകൾ തകർന്നു . ശരീഫിന്റെ നാലു കടമുറിയുള്ള കെട്ടിടം ഇരുന്നിടത്ത് തറ മാത്രം. അങ്ങാടിയിലെ മസ്ജിദുന്നൂറിന്റെ അടി തുരന്ന് പോയിരിക്കുന്നു.
പള്ളിവക ഹോട്ടലും പലചരക്കു കടയും പ്രവർത്തിച്ചിരുന്ന കെട്ടിടം നാമാവശേഷമായി. തൊട്ടടുത്ത രാധാമണിയുടെ വീടും മുകളിലെ രണ്ടു മുറി കടകളും വെള്ളമെടുത്തു. കാവിൽ കുത്ത് അബ്ദുല്ലയുടെ രണ്ട് മുറി കട , വീട് എന്നിവ നശിച്ചു. ഒരങ്ങാടി തന്നെ തുടച്ചുനീക്കിയാണ് കലിതുള്ളിയെത്തിയ മലവെള്ളവും പാറക്കല്ലുകളും പാതാറിന് മുകളിലേക്ക് ഇരച്ചെത്തിയത്. പകൽ സമയത്തായതും നാട്ടുകാർ ഓടി രക്ഷപ്പെട്ടതും കൊണ്ടാണ് ഒരു വൻ ദുരന്തം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.