ചൂടിൽ കുതിച്ച് വൈദ്യുതി ഉപഭോഗം; മാർച്ചിൽ 90 ദശലക്ഷം യൂനിറ്റ് കടക്കുന്നത് ആദ്യം
text_fieldsമൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. എയർകണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം വർധിച്ചതാണ് കാരണം. ചൊവ്വാഴ്ച രാവിലത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 90.22 ദശലക്ഷം യൂനിറ്റാണ്.
കഴിഞ്ഞ മാസംവരെ ശരാശരി 79.67 ദശലക്ഷം യൂനിറ്റായിരുന്നു. 2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗമാണ് കെ.എസ്.ഇ.ബിയുടെ സർവകാല റെക്കോഡ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഈ മാസം തന്നെ റെക്കോഡ് മറികടക്കും.
ഓരോ വർഷവും ശരാശരി 2.5 ശതമാനം വീതം ഉപഭോഗം വർധിക്കുന്നുണ്ട്. മാർച്ചിൽ 90 ദശലക്ഷത്തിന് മുകളിൽ വൈദ്യുതി ഉപയോഗം കടക്കുന്നത് ഇത് ആദ്യമാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 90.22 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 18.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി കേരളത്തിൽ ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 72.14 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിൽനിന്ന് രക്ഷ നേടാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടതായും വരും.
ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലെ ചൊവ്വാഴ്ചത്തെ വില യൂനിറ്റിന് നാല് മുതൽ 11 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽ ഇത് 20 രൂപ കടക്കാം. ഇതിൽനിന്നും രക്ഷനേടാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടതായി വരും.
എന്നിട്ടും മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുകയോ ലോഡ് ഷെഡിങ് ഏർപ്പെടുത്തി നിയന്ത്രിക്കുകയോ വേണ്ടിവരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.