കേന്ദ്ര വിഹിതം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
text_fieldsതിരുവനന്തപുരം: കേന്ദ്ര നിലയങ്ങളിൽനിന്ന് ലഭിക്കേണ്ട വിഹിതത്തിൽ കുറവ് വന്നതോ ടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് 7.30നും രാത്രി 10.3 0നും ഇടയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വൈദ്യുതി കുറവ് പരിഹരിച്ചില്ലെങ്കിൽ തുടർന്നും നിയന്ത്രണം വേണ്ടി വന്നേക്കും. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമായിരുന്നെങ്കിലും അത് വാങ്ങാനുള്ള സാവകാശം വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല. എന്നുവരെയാണ് നിയന്ത്രണമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ച 250 മുതൽ 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടായത്. അതേസമയം, ഗ്രാമങ്ങളിൽ അപ്രഖ്യാപിത നിയന്ത്രണം വ്യാപകമാണ്. ബോർഡിെൻറ അണക്കെട്ടുകളിൽ ജലനിരപ്പ് അൽപം മെച്ചപ്പെട്ടു.
വെള്ളിയാഴ്ചയിലെ കണക്ക് പ്രകാരം 500 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ട്. ഇത് സംഭരണ ശേഷിയുടെ 12 ശതമാനം മാത്രമാണ്. വ്യാഴാഴ്ച 57 ദശലക്ഷം യൂനിറ്റ് മാത്രമേ പുറത്തുനിന്ന് കൊണ്ടുവരാനായുള്ളൂ. വൈദ്യുതി നില വിലയിരുത്താൻ തിങ്കളാഴ്ച ബോർഡ് യോഗം ചേരുന്നുണ്ട്. മഴക്കുറവ് തുടർന്നാൽ ജൂലൈ അവസാനത്തോടെ മാത്രം നിയന്ത്രണത്തിലേക്ക് പോകേണ്ടതുള്ളൂവെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.