Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി ഉൽപാദന...

വൈദ്യുതി ഉൽപാദന പദ്ധതികൾ കേന്ദ്ര വി.ജി.എഫിന്​ ഊർജിത ശ്രമം

text_fields
bookmark_border
electricity
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക്​ ​കേ​​ന്ദ്ര​ത്തി​ന്‍റെ വ​യ​ബി​ലി​റ്റി ഗ്യാ​പ്​ ഫ​ണ്ടി​ന്​ (വി.​ജി.​എ​ഫ്) ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി കെ.​എ​സ്.​ഇ.​ബി. കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ച നി​​വേ​ദ​ന​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. പ​മ്പ്ഡ് സ്റ്റോ​റേ​ജ്, ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് (ബെ​സ്), ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ വ​യ​ബി​ലി​റ്റി ഗ്യാ​പ്​ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ഊ​ർ​ജ ന​ഗ​ര​കാ​ര്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര ഊ​ർ​ജ ന​ഗ​ര​കാ​ര്യ മ​ന്ത്രി കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ത​യാ​റാ​ക്കി വി.​ജി.​എ​ഫി​നു​ള്ള സാ​ധ്യ​ത ക​ഴി​യു​ന്ന​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ നീ​ക്കം.

തോ​റി​യം അ​ധി​ഷ്​​ഠി​ത ആ​ണ​വ നി​ല​യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​​ശോ​ധി​ക്കു​​മ്പോ​ൾ ത​ന്നെ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ, കാ​റ്റി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി, സോ​ളാ​ർ, പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജു​ക​ൾ, ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ തു​ട​ങ്ങി​യ​വ​ക്ക്​ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സം​സ്ഥാ​ന ഊ​ർ​ജ​വ​കു​പ്പ്. നി​ല​വി​ലെ രീ​തി​യി​ൽ ക​രാ​റു​ക​ളി​ലേ​ർ​പ്പെ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന രീ​തി ആ​രോ​ഗ്യ​ക​ര​മ​ല്ലെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​മു​ള്ള​ത്. തോ​റി​യം അ​ധി​ഷ്​​ഠി​ത ആ​ണ​വ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ മൗ​നം തു​ട​രു​ന്ന​തും വ​രും​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​കാ​നി​ട​യു​ള്ള വൈ​ദ്യു​തി ആ​വ​ശ്യ​ക​ത പ​രി​ഹ​രി​ക്കാ​നു​ള്ള ഏ​തു സാ​ധ്യ​ത​യും പ്ര​യോ​ജ​ന​​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്.

2022ൽ ‘​ബെ​സ്​’​ന്​ കെ.​എ​സ്.​ഇ.​ബി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു​വെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി മു​ന്നോ​ട്ടു​പോ​യി​ല്ല. വി.​ജി.​എ​ഫി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത​താ​യി​രു​ന്നു ​പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. 40 ശ​ത​മാ​നം വ​രെ വി.​ജി.​എ​ഫ്​ ല​ഭി​ക്കാ​നു​ള്ള അ​നു​കൂ​ല ഘ​ട​കം നി​ല​വി​ലു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ എ​ട്ടി​ട​ങ്ങ​ളി​ൽ ബെ​സ്​ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി കെ.​എ​സ്.​ഇ.​ബി രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക​ളി​ലും വി.​ജി.​എ​ഫി​നു​ള്ള സാ​ധ്യ​ത​ക​ൾ ത​യാ​റാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന വി.​ജി.​എ​ഫ്​ പി​ന്നീ​ട്​ ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ൾ മ​റ്റ് പ​ദ്ധ​തി​ക​ളി​ലും ഉ​ണ്ടാ​വു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power GenerationCentral VGF
News Summary - Power generation projects Central VGF intensive effort
Next Story