Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതോൽപാദന...

വൈദ്യുതോൽപാദന പദ്ധതികളിലെ മെ​ല്ലപ്പോക്ക്​​; റെഗുലേറ്ററി കമീഷൻ ഇടപെടൽ നിർണായകമാവും

text_fields
bookmark_border
kseb
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര വൈ​ദ്യ​തോ​ൽ​പാ​ദ​നം ആ​വ​ശ്യ​ക​ത​യു​ടെ 30 ശ​ത​മാ​ന​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഇ​ട​പെ​ട​ൽ നി​ർ​ണാ​യ​ക​മാ​വും. ജ​ല വൈ​ദ്യു​തി പ​ദ്ധ​തി​ക​ള​ക്കം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ കെ.​എ​സ്.​ഇ.​ബി മെ​ല്ല​പ്പോ​ക്ക്​ തി​രു​ത്തു​ന്ന​തി​നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ക​മീ​ഷ​ൻ ന​ൽ​കി​യ​ത്. 2027 വ​രെ​യു​ള്ള വൈ​ദ്യു​​തോ​ൽ​പാ​ദ​ന മേ​ഖ​ല (ജ​ന​റേ​ഷ​ൻ) സം​ബ​ന്ധി​ച്ച്​ കെ.​എ​സ്.​ഇ.​ബി സ​മ​ർ​പ്പി​ച്ച മൂ​ല​ധ​ന നി​ക്ഷേ​പ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച ഉ​ത്ത​ര​വി​ലാ​ണ്​ തി​രു​ത്ത​ൽ നി​ർ​ദേ​ശം. ഇ​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്.

ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ അ​നാ​വ​ശ്യ കാ​ല​താ​മ​സം ന​ഷ്ട​ക്ക​ണ​ക്കി​ൽ​​പെ​ടു​ത്തി താ​രി​ഫ്​ നി​ർ​ണ​യ​ത്തി​ൽ ഉ​ൾ​​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന​താ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. നി​ര​ക്ക്​​ കൂ​ട്ടാ​ൻ കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​ക്കു​ന്ന​ത്​ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് നി​ര​ത്തി​യാ​ണ്. പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​തു​മൂ​ല​മു​ള്ള ന​ഷ്ട​വും താ​രി​ഫ്​ വ​ർ​ധ​ന അ​പേ​ക്ഷ​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കാ​റു​ണ്ട്. ഇ​നി ഇ​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്​ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ കൂ​ടു​ത​ൽ സൂ​ക്ഷ്മ​ത​പാ​ലി​ക്കാ​നും കാ​ല​ത​മാ​സം ഒ​ഴി​വാ​ക്കാ​നും കെ.​എ​സ്.​ഇ.​ബി​യെ നി​ർ​ബ​ന്ധി​ത​മാ​ക്കും.

നി​ർ​മാ​ണ പു​രോ​ഗ​തി കൃ​ത്യ​മാ​യി വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്​ നി​ർ​മാ​ണ​ത്തി​ൽ സു​താ​ര്യ​ത പു​ല​ർ​ത്താ​ൻ കാ​ര​ണ​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ്ര​തി​മാ​സ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്ത​ൽ, കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി നി​ർ​ണ​യി​ച്ച്​ പ​ദ്ധ​തി നി​ർ​വ​ഹ​ണം തു​ട​ങ്ങി​യ നി​​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക​ളു​ടെ ചെ​ല​വ്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ധ​ന​പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നും നി​ല​വി​ലെ രീ​തി​യി​ൽ മാ​റ്റം​വ​രു​ത്തി ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​രു നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:regulatory commissionThiruvananthapuram NewsKSEBpower generation projects
News Summary - Slowdown in power generation projects; Regulatory Commission
Next Story