റാന്നിയിൽ ബി.ജെ.പിയുമായി അധികാരം പങ്കിടൽ; ഉരുണ്ടുകളിച്ച് സി.പി.എം
text_fieldsറാന്നി: റാന്നി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുടെയും എൽ.ഡി.എഫിെൻറയും പിന്തുണയോടെ കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധി പ്രസിഡൻറായ സംഭവത്തിൽ ഉരുണ്ടുകളിച്ച് സി.പി.എമ്മും കേരള കോൺഗ്രസ് നേതൃത്വവും.കേരള കോൺഗ്രസിലെ ശോഭ ചാർളിയാണ് റാന്നിയിൽ പ്രസിഡൻറായി തെരെഞ്ഞടുക്കെപ്പട്ടത്. ഇവർ രാജിെവക്കേണ്ടതില്ലെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇക്കാര്യം പാർട്ടി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, പ്രസിഡൻറായ ശോഭ ചാർളിയെ എൽ.ഡി.എഫ് റാന്നി പഞ്ചായത്ത് പാർലമെൻററി പാർട്ടിയിൽനിന്ന് പുറത്താക്കിയതായി എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.എൽ.ഡി.എഫിെൻറ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ നടപടിയാണ് റാന്നിയിലുണ്ടായതെന്നും അതിൽ തീരുമാനമെടുക്കേണ്ടത് കേരള കോൺഗ്രസ് നേതൃത്വമാണെന്നുമാണ് സി.പി.എം ജില്ല നേതൃത്വത്തിെൻറ നിലപാട്. എൽ.ഡി.എഫ് യോഗം ചേരുേമ്പാൾ വിഷയം ഉന്നയിക്കുമെന്നും പറയുന്നു. ഇതോടെ സി.പി.എമ്മിെൻറ ഉരുണ്ടുകളി വ്യക്തമായി.
എൽ.ഡി.എഫ് ജില്ലാ നേതൃത്വത്തിെൻറ കൂടി സമ്മതത്തോടെയാണ് റാന്നിയിൽ കേരള കോൺഗ്രസിെൻറ മധ്യസ്ഥതയിൽ ബി.ജെ.പിയുമായി ചേർന്ന് അധികാരം പങ്കിടാൻ തീരുമാനിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചായത്തിൽ നടന്ന പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ ബി.ജെ.പിയുടെ വിനോദാണ് ശോഭ ചാർലിയുടെ പേര് നിർദേശിച്ചത്.
മറ്റൊരു ബി.ജെ.പി അംഗം മന്ദിരം രവീന്ദ്രൻ പിന്താങ്ങി. എന്നിട്ടും സി.പി.എമ്മിലെ നാല് അംഗങ്ങൾ ശോഭയെ പിന്തുണക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് സീറ്റുവീതവും ബി.ജെ.പിക്ക്-രണ്ട്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എം - 4, കേരള കോൺഗ്രസ് - 1 എന്നാണ് കക്ഷിനില. ബി.െജ.പിക്കൊപ്പം ചേർന്ന് വോട്ടുചെയ്ത സി.പി.എം അംഗങ്ങൾക്കെതിരെ പാർട്ടി ഒരു നടപടിക്കും മുതിർന്നിട്ടില്ല.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് എൽ.ഡി.എഫിലായിരിക്കെ ജോസഫ് ഗ്രൂപ് അംഗത്തെ ചെയർമാൻ സ്ഥാനാർഥിയാക്കി തിരുവല്ല നഗരസഭയിൽ എൽ.ഡി.എഫ്, ബി.ജെ.പി സഖ്യം അധികാരം പിടിച്ചിരുന്നു. അന്നത്തെ തന്ത്രം റാന്നിയിലും ഇവർ പയറ്റുകയായിരുന്നു. അതേസമയം, ശോഭ ചാർളി പ്രസിഡൻറായി സ്ഥാനമേറ്റത് രാജിെവക്കാനെല്ലന്നുകാട്ടി കേരള കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.