കേന്ദ്ര നിലയങ്ങളിൽ തകരാർ; വൈദ്യുതി നിയന്ത്രണ ഭീഷണി
text_fieldsതിരുവനന്തപുരം: കേന്ദ്ര നിലയമായ കൂടംകുളത്തും പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളിലും ഉണ്ടായ തകരാറുകൾ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് വഴിയൊരുക്കി. കൂടംകുളം ആണവനിലയത്തിലെ തകരാറും താൾച്ചർ നിലയത്തിൽ കൽക്കരി ലഭിക്കാഞ്ഞതും മൂലം വെള്ളിയാഴ്ച പുറം വൈദ്യുതിയിൽ വൻ കുറവ് വന്നു.
കൂടംകുളത്തുനിന്ന് 135 മെഗാവാട്ടും താൾച്ചറിൽനിന്ന് 80 മെഗവാട്ടുമാണ് കുറഞ്ഞത്. ലൈൻ പ്രതിസന്ധി മൂലം ഛത്തിസ്ഗഢിൽനിന്ന് കൊണ്ടുവരേണ്ട 200 മെഗാവാട്ടും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. തകരാറുകൾ പരിഹരിച്ചില്ലെങ്കിലും വരും ദിവസങ്ങളിലും പ്രയാസം സൃഷ്ടിക്കും. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.